Monday, May 13, 2024
keralaNewsObituary

സിവില്‍ പൊലീസ് ഓഫിസര്‍ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍.

കാട്ടുനായ്ക്ക വിഭാഗക്കാരനായ പൊലീസുകാരന്‍ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍. പോത്തുകല്ല് അപ്പന്‍കാവ് ആദിവാസി കോളനിയിലെ സുധീഷാണ് (22) ഇന്നലെ രാത്രി മരിച്ചത്. പൂക്കോട്ടുംപാടം സ്റ്റേഷനില്‍ സിവില്‍ പൊലീസ് ഓഫിസറാണ്. കുടുംബ പ്രശ്‌നങ്ങളാണ് ആത്മഹത്യയ്ക്കു കാരണമെന്നാണു പൊലീസ് വിശദീകരണം. 2019ലാണ് സ്‌പെഷല്‍ റിക്രൂട്ട്‌മെന്റ് വഴി സുധീഷ് പൊലീസില്‍ ജോലി നേടിയത്.