Tuesday, May 14, 2024
Newsworld

സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം നോര്‍വീജിയന്‍ എഴുത്തുകാരന്

സ്റ്റോക്ക്‌ഹോം: സാഹിത്യത്തിനുള്ള ഈ വര്‍ഷത്തെ നൊബേല്‍ സമ്മാനം നോര്‍വീജിയന്‍ എഴുത്തുകാരന്‍ ജോണ്‍ ഫോസെക്ക്. ഗദ്യസാഹിത്യത്തിനും നാടകവേദിക്കും നല്‍കിയ സംഭാവനകള്‍ക്കാണ് പുരസ്‌കാരം. മനുഷ്യബന്ധങ്ങള്‍, സ്വത്വം, അസ്തിത്വവാദം തുടങ്ങിയ വിഷയങ്ങള്‍ക്ക് സാഹിത്യരൂപം നല്‍കിയ പ്രതിഭ കൂടിയാണ് ജോണ്‍ ഫോസെ. ഡ്രീം ഓഫ് ഒട്ടം, ദി നെയിം തുടങ്ങിയവ അദ്ദേഹം രചിച്ച പ്രധാനപ്പെട്ട നാടകങ്ങളാണ്. ദി അഥര്‍ നെയിം, സെപ്‌റ്റോളജി തുടങ്ങിയവയാണ് അദ്ദേഹം രചിച്ച പ്രധാനപ്പെട്ട പുസ്തകങ്ങള്‍.

ഫ്രഞ്ച് എഴുത്തുക്കാരി ആനി എഹ്ന്യുവിനായിരുന്നു കഴിഞ്ഞ വര്‍ഷത്തെ സാഹിത്യ നൊബേല്‍.