Sunday, May 19, 2024
keralaNews

സമൂഹത്തില്‍ ഋഷിമനസ്സുള്ള കവികളും സാഹിത്യകാരന്മാരും ഉണ്ടാകണം; ബീയാര്‍ പ്രസാദ്

ലോകത്തില്‍ ആദ്യം രാമായണം പോലുള്ള അനേകം മഹദ് ഗ്രന്ഥങ്ങള്‍ ഉണ്ടായെങ്കില്‍ ഇന്നും ഇവിടെ അതുപോലുള്ള ഗ്രന്ഥങ്ങള്‍ ഉണ്ടാകണമെങ്കില്‍ ഋഷി മനസ്സുള്ള കവികളും സാഹിത്യകാരന്മാരും ഇനിയും ഇവിടെ ഉണ്ടാകണമെന്ന് കവിയും ചലച്ചിത്ര ഗാനരചയിതാവുമായ ബീയാര്‍ പ്രസാദ്.

നല്ല കൃതികള്‍ ഉണ്ടാകണമെങ്കില്‍ കൃതികളുടെ കര്‍ത്താക്കളായ വ്യക്തികളുടെ മനസ്സും ഋഷിഭാവമുള്ളതായിരിക്കണം. അതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തപസ്യ പോലുള്ള സംഘടനകള്‍ മുന്‍കൈയെടുക്കണം. തപസ്യ കലാസാഹിത്യവേദി കോട്ടയം ജില്ലാ സമിതിയുടെ ആഭിമുഖ്യത്തില്‍ വളര്‍ന്നുവരുന്നവരും പ്രശസ്തരുമായ സാഹിത്യകാരന്മാരെ പരിചയപ്പെടുത്തുന്ന ‘സാഹിതീയം ‘എന്ന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം തപസ്യ ജില്ലാ വര്‍ക്കിംഗ് പ്രസിഡന്റ് എന്‍. ശ്രീനിവാസന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പി ജി ഗോപാലകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. മേഖല ജോയിന്‍ ജനറല്‍ സെക്രട്ടറി ജയദേവ് വി ജി, ജില്ലാ ജനറല്‍ സെക്രട്ടറി രാജു ടി പത്മനാഭന്‍, ജില്ലാ സംഘടന സെക്രട്ടറി ബിബിരാജ് നന്ദിനി എന്നിവര്‍ സംസാരിച്ചു.