Friday, May 17, 2024
keralaNewspolitics

ടി.എന്‍.സീമയ്ക്ക് പ്രിന്‍സിപ്പല്‍ സെക്രട്ടറി പദവി; ശമ്പളം നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി സര്‍ക്കാര്‍

തിരുവനന്തപുരം: കഴിഞ്ഞ സെപ്തംബറിലാണ് ടി.എന്‍.സീമയെ നവകേരളം കര്‍മ്മ പദ്ധതി കോ-ഓര്‍ഡിനേറ്ററായി നിയമിച്ചത്. ഈ മാസം ആദ്യമാണ് അഡീഷണല്‍ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്.                 

ഐ.എ.എസ് ലഭിക്കുന്നയാള്‍ക്ക് കുറഞ്ഞത് 25 വര്‍ഷം സര്‍വീസാകുമ്പോഴാണ് പ്രിന്‍സിപ്പള്‍ സെക്രട്ടറി സ്ഥാനം ലഭിക്കുന്നത്. അതത് കേഡറില്‍ ഒഴിവ് വരുന്ന മുറക്ക് മാത്രമാണ് ഐ.എ.എസുകാര്‍ക്ക് പ്രിന്‍സിപ്പള്‍ സെക്രട്ടറി പദവി ലഭിക്കുന്നത്.

നവകേരള കര്‍മ്മ പദ്ധതി കോ ഓര്‍ഡിനേറ്റര്‍ ടി.എന്‍. സീമക്ക് പ്രിന്‍സിപ്പള്‍ സെക്രട്ടറി പദവി നല്‍കിയതിന് പിന്നാലെ ശമ്പളം നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. 1,66,800 രൂപയാണ് പ്രതിമാസ ശമ്പളം. തന്റെ ശമ്പളം നിശ്ചയിച്ച് നല്‍കണമെന്ന് ആവശ്യപ്പെട്ട് ടി.എന്‍.സീമ സര്‍ക്കാരിന് കത്ത് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് വകുപ്പ് ഉത്തരവിറക്കിയത്.

ലൈഫ്, ആര്‍ദ്രം, ഹരിത കേരളം മിഷന്‍, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞമായ വിദ്യാകിരണം എന്നിവയെയും കേരള പുനര്‍നിര്‍മാണ പദ്ധതിയേയും ഉള്‍പ്പെടുത്തി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയാണു നവകേരള കര്‍മപദ്ധതി രണ്ടാംഘട്ടത്തിന്റെ ലക്ഷ്യം.