Thursday, May 2, 2024
keralaNews

സന്നിധാനം മകരവിളക്ക് മഹോത്സവത്തിനായി ഒരുങ്ങി.

ഈ വര്‍ഷത്തെ മകരവിളക്ക് മഹോത്സവത്തിനായി സന്നിധാനം ഒരുങ്ങി. നാളെയാണ് മകരവിളക്ക് മഹോത്സവം. സംക്രമ പൂജയും നാളെ നടക്കും. ശബരിമല അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തിരുവാഭരണങ്ങളുമായി ഘോഷയാത്ര പന്തളത്ത് നിന്ന് ഇന്നലെ പുറപ്പെട്ടു. ഇന്നലെ ഉച്ചക്ക് ഒരു മണിയോടെയാണ് യാത്ര ആരംഭിച്ചത്. കൊവിഡ് പശ്ചാത്തലത്തില്‍ ഭക്തരുടെ തിരക്ക് നിയന്ത്രിച്ചായിരുന്നു ചടങ്ങുകള്‍

മകരവിളക്ക് മഹോത്സവത്തിന് നാളെ പുലര്‍ച്ചെ അഞ്ചിന് നടതുറക്കുന്നതോടെ തുടക്കമാകും മകരസംക്രമപൂജ രാവിലേ 8.14 ന് ആണ് നടക്കുന്നത്. തന്ത്രി കണ്ഠരര് രാജീവര് പൂജ കഴിഞ്ഞ് ഭക്തര്‍ക്ക് പ്രസാദം വിതരണം ചെയ്യും.പിന്നീട് വൈകുന്നേരം അഞ്ചിന് നട തുറന്ന ശേഷം 5.15 ന് ദേവസ്വം പ്രതിനിധികള്‍ ക്ഷേത്ര ശ്രീകോവിലില്‍ പൂജിച്ച മാലകളും അണിഞ്ഞ് തിരുവാഭരണ ഘോഷയാത്രയെ ആചാരപൂര്‍വം സ്വീകരിക്കുന്നതിനായി ശരംകുത്തിയിലേക്ക് പോകും