Wednesday, May 8, 2024
keralaLocal NewsNewsObituary

സംസ്‌ക്കാരം നാളെ

എരുമേലി: കഴിഞ്ഞ ദിവസം അന്തരിച്ച എരുമേലിയിലെ പ്രമുഖ സി പി എം നേതാവ് എരുമേലി ആമക്കുന്ന് തിരമാലക്കുന്നേല്‍ റ്റി പി തൊമ്മി ( 70) സംസ്‌ക്കാരം നാളെ ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് വീട്ടുവളപ്പില്‍.കഴിഞ്ഞ ദിവസം വൈകുന്നേരം നെഞ്ചുവേദനയെ തുടര്‍ന്ന് കാഞ്ഞിരപ്പള്ളി 26-ാം മൈയില്‍ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ഹൃദയാഘാതം മൂലം മരിക്കുകയായിരുന്നു.എരുമേലി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യകാല നേതാവ് എന്ന നിലയില്‍ പഞ്ചായത്തംഗം , ലോക്കല്‍ സെക്രട്ടറി , മറ്റു വിവിധ പോഷക സംഘടനകളുടെ ചുമതലകള്‍ വഹിച്ചിട്ടുണ്ട്.
ഭാര്യ. വിലാസിനി, മക്കള്‍ : അജിത റ്റി പി , ലേഖ റ്റി പി,അനില്‍ റ്റി പി . മരുമക്കള്‍. പ്രകാശ് ,സി ബി .