Thursday, May 16, 2024
keralaNews

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു.

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. കോട്ടയത്തിന്റെ പടിഞ്ഞാറന്‍ മേഖലകളില്‍ വെള്ളപ്പൊക്കം. കുമരകം, തിരുവാര്‍പ്പ്, ഇല്ലിക്കല്‍, ചെങ്ങളം ഭാഗത്ത് വെളളപ്പൊക്കം. ഈ മേഖലകളില്‍ വീടുകളിലും വെള്ളം കയറി. വാഴമനയില്‍ 30 ഓളം വീടുകളോട് ചേര്‍ന്ന് രണ്ടടി പൊക്കത്തില്‍ വെള്ളം കയറി. മീനച്ചിലാറ്റില്‍ കിഴക്കന്‍ മേഖലയില്‍നിന്നുള്ള വെള്ളമെത്തുന്നതാണ് ജലനിരപ്പുയരാന്‍ കാരണം.

ഇതുവരെ 13 പേരാണ് മഴക്കെടുതിയില്‍ മരിച്ചത്. കൊല്ലം ഇത്തിക്കരയാറില്‍ ഇന്നലെ കാണാതായ നൗഫലിന്റെ മൃതദേഹമാണ് ഇന്ന് കണ്ടെത്തിയത്..രണ്ടു പേരെ കാണാതായി. ജില്ലകളില്‍ ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു. മൂവായിരത്തോളം പേര്‍ ക്യാംപുകളിലുണ്ട്. 12 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്നും അവധിയാണ്. സര്‍വകലാശാലാ പരീക്ഷകള്‍ മാറ്റി വെച്ചു. രണ്ടു ദിവസംകൂടി കേരളത്തില്‍ ശക്തമായ മഴകിട്ടുമെന്നാണ് കാലാവസ്ഥാ വകുപ്പനിന്റെ നിഗമനം. ഇന്നു ചേരുന്ന മന്ത്രിസഭായോഗം മഴയുടെ സ്ഥിതിയും മുന്‍കരുതല്‍ നടപടികളും ചര്‍ച്ച ചെയ്യും.