Friday, May 17, 2024
keralaNews

സംസ്ഥാനത്ത് ഇന്ന് വ്യാപക മഴ

സംസ്ഥാനത്ത് ഇന്ന് വ്യാപകമായി മഴ കിട്ടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ആറു ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, തൃശൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് കാലാവസ്ഥാ വകുപ്പ് മഴ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. കേരള തീരത്ത് ഉയര്‍ന്ന തിരമാല ഉണ്ടായേക്കുമെന്നും മുന്നറിയിപ്പുണ്ട്. മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്. തീരപ്രദേശത്തുള്ളവരും ശ്രദ്ധിക്കണം.വടക്കന്‍ കേരളത്തില്‍ പലയിടത്തും കനത്ത മഴ തുടരുകയാണ്. വയനാട്ടിലെ പ്രകൃതിക്ഷോഭ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാന്‍ ജില്ലയുടെ ചുമതലയുള്ള മന്ത്രി എ.കെ ശശീന്ദ്രന്റെ നേതൃത്വത്തില്‍ യോഗം ചേരും. ഇതു വരെ 16 ക്യാപുകളിലായി 206 കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്. വിനോദ സഞ്ചാര മേഖലകളില്‍ സഞ്ചാരികള്‍ക്ക് നിയന്ത്രണം ഉണ്ട്.പാലക്കാട് ജില്ലയില്‍ മണ്ണാര്‍ക്കാട്, അട്ടപ്പാടി മേഖലകളിലാണ് കൂടുതല്‍ മഴ. കോഴിക്കോട് മാവൂരിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലാണ്. ഏക്കറുകണക്കിന് കൃഷിയാണ് നശിച്ചത്.