Tuesday, May 14, 2024
indiaNews

വനത്തില്‍ നിന്ന് ശേഖരിച്ച കൂണ്‍ കഴിച്ച് കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ചു.

വനത്തില്‍ നിന്ന് ശേഖരിച്ച കൂണ്‍ കഴിച്ച് കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ചു. മേഘാലയയിലെ വെസ്റ്റ് ഖാസി ജില്ലയിലെ മെയ്‌രോങ് സിവില്‍ സബ് ഡിവിഷനിലാണ് സംഭവം.പ്രദേശത്തെ വനത്തില്‍ കണ്ടുവരുന്ന ‘ടിറ്റ്-ബേര്‍’ എന്ന കൂണ്‍ ആണ് കുടുംബം ഭക്ഷിച്ചത്.ഈ കൂണ്‍ പ്രദേശത്തുകര്‍ പൊതുവേ ഭക്ഷണത്തില്‍ ഉള്‍പെടുത്താറുള്ളതാണ്.കൂണ്‍ കഴിച്ച ഇവരുടെ കുടുംബത്തിലെ എട്ട് അംഗങ്ങള്‍ക്കാണ് അസുഖം ബാധിച്ചത്.ഗ്രാമീണര്‍ ഇവരെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അഞ്ചുപേര്‍ മരിച്ചു.ലുംദാം ഗ്രാമത്തില്‍ നിന്നുള്ളവരാണ് കുടുംബമെന്ന് വെസ്റ്റ് ഖാസി പൊലീസ് സൂപ്രണ്ട് ഹെര്‍ബെര്‍ട് ജി ലിങ്‌ദോ പറഞ്ഞു. കുടുംബത്തിലെ മുതിര്‍ന്ന പെണ്‍കുട്ടിയും ഇളയ മകനും രക്ഷപെട്ടു. ഇവരുടെ പിതാവ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.