Friday, May 17, 2024
keralaNews

സംസ്ഥാനത്ത് അസാധാരണ പ്രശ്‌നങ്ങളാണ് സൃഷ്ടിക്കുന്നതെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് അസാധാരണ പ്രശ്‌നങ്ങളാണ് സംസ്ഥാനത്ത് സൃഷ്ടിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാനത്ത് പലയിടത്തും കോവിഡ് ജാഗ്രത കുറവ് കാണുന്നു. കോവിഡിനെ പ്രതിരോധിക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കുകയും ജാഗ്രത കാണിക്കുകയും വേണം. മുന്നറിയിപ്പ് നല്‍കുന്നത് കൂടുതല്‍ അപകടം സൃഷ്ടിക്കാതിരിക്കുന്നതിനും രോഗവ്യാപനം കുറക്കുന്നതിനുമാണ്.മാസ്‌ക് ധരിക്കാത്തത്തിന് 5901 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ക്വാറന്റീന്‍ ലംഘിച്ച ഒമ്പതു പേര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമങ്ങളും നടക്കുന്നു. ആശങ്ക തുടരുന്ന സ്ഥിതിയാണ് നിലവില്‍ സംസ്ഥാനത്ത്. രോഗവ്യാപനം അനിയന്ത്രിതമായെന്നും മുന്‍കരുതലുകള്‍ പാലിക്കുന്നതില്‍ വലിയ കാര്യമില്ലെന്നും വലിയ തോതിലുള്ള പ്രചരണം നടക്കുന്നു. ഇത് അങ്ങേയറ്റം അപകടകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.രോഗവ്യാപനം മുമ്പത്തെക്കാള്‍ വര്‍ധിച്ചു. എന്നാല്‍ ഒരു സമൂഹം എന്ന നിലയില്‍ നല്ല രീതിയില്‍ കോവിഡിനെ പ്രതിരോധിക്കാന്‍ നമുക്ക് കഴിഞ്ഞു. അല്ലെങ്കില്‍ കോവിഡ് നിരക്കില്‍ മറ്റു സംസ്ഥാനങ്ങളെക്കാള്‍ മുകളില്‍ പോകും. അതിനുള്ള സാഹചര്യം നിലനില്‍ക്കുന്നു. അതില്‍നിന്ന് വേറിട്ട് നില്‍ക്കാന്‍ സാധിച്ചത് നമ്മുടെ ജാഗ്രതയുടെ ഫലമായാണെന്നും മുഖ്യമന്ത്രി പറഞ്ഞു.രോഗവ്യാപനത്തിന്റെ പ്രധാനകാരണം സമ്പര്‍ക്കമാണ്. ഇത് ഓഴിവാക്കാനാണ് കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് പറയുന്നത്. ഇപ്പോഴും കോവിഡ് അനിയന്ത്രിതമായ അവസ്ഥയില്‍ അല്ല. മുമ്പ് സ്വീകരിച്ചതുപോലെ തന്നെ കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുകയാണ് വേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.