Thursday, May 16, 2024
keralaNews

ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയ്ക്ക് വാഹനാപകടത്തില്‍ പരിക്ക്

കണ്ണൂര്‍: പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെ ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയും സംഘവും സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു.അപകടത്തില്‍ ആകാശ് തില്ലങ്കേരിയ്ക്കും ഒപ്പമുണ്ടായിരുന്ന മൂന്ന് പേര്‍ക്കും പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്.                                            കൂത്തുപറമ്പ് നീര്‍വേലിയ്ക്കടുത്താണ് ഇവര്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് അപകടം ഉണ്ടായത്. റോഡ് സൈഡില്‍ കൂട്ടിയിരുന്ന സിമന്റ് കട്ടകളില്‍ കാറ് ഇടിച്ച് കയറുകയായിരുന്നു. ആകാശിനെ കൂടാതെ അശ്വിന്‍, അഖില്‍, ഷിബിന്‍ എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്. ഇതില്‍ അശ്വിന് തലയ്ക്കാണ് പരിക്കേറ്റത്. അപകടം നടന്ന ഉടന്‍ വാഹനങ്ങള്‍ സംഭവ സ്ഥലത്ത് നിന്ന് നീക്കി. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വധക്കേസിലെ പ്രതിയായ ആകാശ് തില്ലങ്കേരിയെ അടുത്തിടെ കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസില്‍ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു.