Sunday, May 19, 2024
keralaNews

ശ്രീ കാര്യം സി.ഇ.ടി എഞ്ചിനിയറിംഗ് കോളേജില്‍ കെ.എസ്.യു പ്രതിഷേധം.

ശ്രീ കാര്യം സി.ഇ.ടി എഞ്ചിനിയറിംഗ് കോളേജില്‍ കെ.എസ്.യു പ്രതിഷേധം. കോളേജ് ഓഫീസില്‍ കയറി സാങ്കേതിക സര്‍വകലാശാല ചോദ്യപേപ്പറുകള്‍ വലിച്ചെറിഞ്ഞായിരുന്നു പ്രതിഷേധം. അതേസമയം, ഓഫ് ലൈനായിട്ടാണ് സാങ്കേതിക സര്‍വകലാശാല പരീക്ഷകള്‍ നടത്തുന്നത്. എല്ലാ പരീക്ഷകളും മാറ്റമില്ലാതെ ഇന്ന് നടക്കുമെന്ന് സാങ്കേതിക സര്‍വകലാശാല അറിയിച്ചു. പരീക്ഷ നടക്കുന്ന എല്ലാ കേന്ദ്രങ്ങളിലും പോലീസ് സംരക്ഷണം ഉണ്ടാകുമെന്നും സര്‍വകലാശാല അറിയിച്ചു.എല്ലാ സര്‍വകലാശാലകള്‍ക്കു കീഴിലും ഓഫ് ലൈനായി പരീക്ഷകള്‍ നടത്തുമ്പോള്‍ ഒരു സര്‍വകലാശാലയെ മാത്രം ഒറ്റ തിരിഞ്ഞ് ആക്രമിക്കുകയാണെന്നാണ് സാങ്കേതിക സര്‍വകലാശാല ആരോപിക്കുന്നത്. സംഭവത്തില്‍ മൂന്ന് കെ.എസ്.യു പ്രവര്‍ത്തകര്‍ അറസ്റ്റിലായി.