Saturday, April 27, 2024
keralaNews

ശബരിമല വിഷയം ;വിശ്വാസികളോട് മാപ്പ് പറയാന്‍ മുഖ്യമന്ത്രി തയ്യാറാകണം; കെ സുരേന്ദ്രന്‍

ശബരിമല വിഷയത്തിലെ സിപിഎമ്മിന്റെ മലക്കം മറിച്ചില്‍ വിശ്വാസികള്‍ മുഖവിലക്കെടുക്കില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് ജനങ്ങള്‍ ഒരിക്കലും പൊറുക്കാന്‍ തയ്യാറാകില്ലെന്ന് അദ്ദേഹം പറഞ്ഞു. ആറന്മുളയില്‍ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെ സുരേന്ദ്രന്‍.വിഷയത്തില്‍ സ്വീകരിച്ച നിലപാട് തെറ്റായിരുന്നുവെന്ന് പരസ്യമായി സമ്മതിച്ച് ജനങ്ങളോട് മാപ്പ് പറയാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയ്യാറാകണം. ആയിരം ഗംഗയില്‍ മുങ്ങിയാലും കേരളത്തിലെ വിശ്വാസി സമൂഹം സംസ്ഥാന സര്‍ക്കാരിനോട് പൊറുക്കില്ല. ശബരിമലയില്‍ കാണിച്ച ക്രൂരതയ്ക്ക് പിണറായിയ്ക്ക് ഒരിക്കലും മാപ്പ് ലഭിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.ശബരിമല വിഷയത്തില്‍ പുതിയ നിലപാടിന് മടിയില്ലെന്ന സിപിഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബിയുടെ പ്രസ്താവനയേയും സുരേന്ദ്രന്‍ പരിഹസിച്ചു. സിപിഎമ്മില്‍ പാര്‍ശ്വവത്കരിക്കപ്പെട്ട നേതാവാണ് എം എ ബേബി. റോഡ് സൈഡിലിരുന്ന് അഭിപ്രായം പറയുന്നത് പോലെയാണ് എംഎ ബേബിയുടെ നിലപാട്. എംഎ ബേബിയെ തിരുത്തി പറയാന്‍ സിപിഎമ്മുകാര്‍ തന്നെ മുന്നോട്ട് വരും.അതിനാല്‍ തന്നെ ഈ മലക്കം മറിച്ചില്‍ വൈരുദ്ധ്യാത്മക മലക്കം മറിച്ചിലാണ്. ഓരോ ദിവസും ഓരോ തീരുമാനങ്ങളാണ് സിപിഎമ്മിന്. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ സമനില തെറ്റിയ രീതിയില്‍ എന്തെങ്കിലും പറഞ്ഞിട്ട് കാര്യമില്ലെന്നും വസ്തുതകള്‍ വസ്തുതകളായി തന്നെ കാണണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.