Friday, May 17, 2024
keralaNews

ശബരിമല മേല്‍ശാന്തി കൊറോണ നിരീക്ഷണത്തില്‍ പ്രവേശിച്ചു.

ശബരിമല മേല്‍ശാന്തി കൊറോണ നിരീക്ഷണത്തില്‍ പ്രവേശിച്ചു. മേല്‍ശാന്തിയുമായി സമ്പര്‍ക്കത്തില്‍ വന്ന 3 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് നിരീക്ഷണത്തില്‍ പ്രവേശിച്ചത്. അദ്ദേഹം സന്നിധാനത്ത് തന്നെ തുടരും. മേല്‍ശാന്തി ഉള്‍പ്പെടെ 7 പേരാണ് നിരീക്ഷണത്തില്‍ പ്രവേശിച്ചത്. നിത്യ പൂജകള്‍ മുടങ്ങില്ല.
ഇന്നലെ നടത്തിയ റാപ്പിഡ് പരിശോധനയില്‍ സന്നിധാനത്ത് വൈറസ്ബാധ സ്ഥിരീകരിച്ചിരുന്നു. സന്നിധാനം കണ്ടൈന്‍മെന്റ് സോണ്‍ ആക്കണമെന്ന് ശുപാര്‍ശ നല്‍കി. സന്നിധാനം മെഡിക്കല്‍ ഓഫീസറാണ് സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയിരിക്കുന്നത്. തീര്‍ത്ഥാടനം സംബന്ധിച്ച അന്തിമ തീരുമാനം സര്‍ക്കാര്‍ തീരുമാനത്തിന് ശേഷം എടുക്കുമെന്ന് ദേവസ്വം ബോര്‍ഡ് അധികൃതര്‍ പ്രതികരിച്ചു.