Monday, May 13, 2024
keralaNews

ശബരിമല മകരവിളക്ക് ഇന്ന്.

ശബരിമല മകരവിളക്ക് ഇന്ന്.വെര്‍ച്ച്വല്‍ ക്യൂ സംവിധാനത്തിലൂടെ അനുമതി ലഭിച്ച 5000 പേര്‍ക്കാണ് സന്നിധാനത്തേക്ക് പ്രവേശനം. രാവിലെ 8.14 നാണ് മകര സംക്രമ പൂജ തുടര്‍ന്ന് അഭിഷേകവും മറ്റ് വിശേഷാല്‍ പൂജാ ചടങ്ങുകളും നടക്കും . പന്തളം കൊട്ടാരത്തില്‍ നിന്ന് പുറപ്പെടുന്ന തിരുവാഭരണ ഘോഷയാത്ര വൈകീട്ട് 6 മണിയോടെ സന്നിധാനത്ത് എത്തും. തുടര്‍ന്നാണ് തിരുവാഭരണം ചാര്‍ത്തിയുള്ള മഹാദീപാരാധനയും മകരവിളക്ക് ദര്‍ശനവും. കോവിഡ് പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണവും സുരക്ഷയുമാണ് ശബരിമലയിലും പരിസരപ്രദേശങ്ങളിലും ഒരുക്കിയിരിക്കുന്നത്.