Friday, May 17, 2024
indiaNewsworld

തികഞ്ഞ ഭക്തിയോടെ അക്ഷര്‍ധാം ക്ഷേത്ര ദര്‍ശനം നടത്തി ഋഷി സുനകും ഭാര്യയും

ന്യൂഡല്‍ഹി : രാജ്യതലസ്ഥാനത്ത് ക്ഷേത്രദര്‍ശനം നടത്തി ബ്രിട്ടീഷ് പ്രധാനമന്ത്രിയും പത്നിയും. ഇന്ന് രാവിലെയാണ് ഋഷി സുനകും ഭാര്യ അക്ഷിതാ മൂര്‍ത്തിയും ഡല്‍ഹിയിലെ അക്ഷര്‍ധാം ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയത്.                                                     

 

 

 

 

 

ഇരുവരും ഒരു മണിക്കൂറോളം ക്ഷേത്രത്തില്‍ ചെലവഴിച്ചതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. പ്രാര്‍ത്ഥനകള്‍ക്ക് ശേഷം ആരതിയിലും ഇരുവരും പങ്കുച്ചേര്‍ന്നു. തുടര്‍ന്ന് ക്ഷേത്രത്തിലെ സന്യാസിന്മാരെയും ഋഷി സുനക് സന്ദര്‍ശിച്ചു. ഭാര്യയാണ് പൂജകള്‍ നടത്തിയതെന്നും വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.                                                                    സനാതനവുമായി ഏറെ അടുപ്പമുള്ള തരത്തില്‍,

 

 

 

 

 

 

 

 

നഗ്‌നപാദനായി ഏറെ ഭക്തിയോടെയാണ് അദ്ദേഹം ക്ഷേത്രദര്‍ശനം നടത്തിയതെന്ന് അക്ഷര്‍ധാം ക്ഷേത്ര ഡയറക്ടര്‍ ജ്യോതിന്ദ്ര ദവെ പറഞ്ഞു. യുകെ പ്രധാനമന്ത്രിക്ക് ക്ഷേത്രമാതൃക സമ്മാനിച്ചു. ഇരുവരും ഏറെ സന്തോഷത്തോടെയാണ് മടങ്ങിയത്.       അവസരം ലഭിക്കുമ്പോള്‍ ഈ സന്നിധിയില്‍ ഇനിയുമെത്തുമെന്നും ഇരുവരും അറിയിച്ചു അദ്ദേഹം കൂട്ടിച്ചേര്‍ത്തു.