Friday, May 17, 2024
indiaNewsObituary

ചത്തീസ്ഗഡില്‍ കമ്യൂണിസ്റ്റ് ഭീകരാക്രമണം; 11 സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് വീരമൃത്യു

റായ്പൂര്‍: ചത്തീസ്ഗഡില്‍ കമ്യൂണിസ്റ്റ് ഭീകരാക്രമണം. 11 സുരക്ഷാ ഉദ്യോഗസ്ഥര്‍ വീരമൃത്യു വരിച്ചു. ഛത്തീസ്ഗഡ് ദന്തേവാഡ ജില്ലയിലെ അരന്‍പൂരിലാണ് ഭീകരാക്രമണമുണ്ടായത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനത്തിന് നേരെ ഭീകരര്‍ ഐഇഡി ആക്രമണം നടത്തുകയായിരുന്നു. പ്രദേശത്ത് സൈന്യം കമ്യൂണിസ്റ്റ് ഭീകര വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു. ഇവിടെ നിന്നും മടങ്ങുന്നതിനിടെ സുരക്ഷാ സേനയുടെ വാഹനത്തിന് നേരെ കുഴി ബോംബ് സ്ഫോടനം നടത്തുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. കമ്യൂണിസ്റ്റ് ഭീകരാക്രമണത്തെ മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍ അപലപിച്ചു.ആക്രമണത്തിന് പിന്നിലെ കമ്യൂണിസ്റ്റ് ഭീകരരെ വെറുതെ വിടില്ലെന്ന് അദ്ദേഹം പറഞ്ഞു. ‘ഈ സംഭവം വളരെ ദുഃഖകരമാണ്. കമ്യൂണിസ്റ്റ് ഭീകരര്‍ക്കെതിരായ നമ്മുടെ പോരാട്ടം അവസാന ഘട്ടത്തിലാണ്. ആസൂത്രിതമായി കമ്യൂണിസ്റ്റ് ഭീകരതയെ വേരോടെ പിഴുതെറിയും’ ഭൂപേഷ് ബാഗല്‍ പറഞ്ഞു. ഛത്തീസ്ഗഡില്‍ കമ്യൂണിസ്റ്റ് ഭീകരരുടെ ആക്രമണത്തില്‍ 50 കിലോഗ്രാം ഭാരമുള്ള ഐഇഡിയാണ് പ്രയോഗിച്ചതെന്ന് റിപ്പോര്‍ട്ട്. സ്ഫോടനം നടന്ന സ്ഥലത്ത് വന്‍ ഗര്‍ത്തമാണ് രൂപപ്പെട്ടിരിക്കുന്നത്. സ്ഫോടനത്തിന്റെ ശക്തിയില്‍ വാഹനം 20 അടിയെങ്കിലും തെറിച്ചിട്ടുണ്ടാകാമെന്നാണ് വിവരം.               

 

വാടകയ്ക്കെടുത്ത മിനി വാനിലാണ് സുരക്ഷാ സേന ഉദ്യോഗസ്ഥര്‍ സഞ്ചരിച്ചത്.കമ്യൂണിസ്റ്റ് ഭീകരര്‍ വാന്‍ ലക്ഷ്യമാക്കി പത്തിരട്ടി സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിച്ചിട്ടുണ്ടാകാമെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം.പ്രദേശത്ത് സൈന്യം കമ്യൂണിസ്റ്റ് ഭീകര വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു.  ഇവിടെ നിന്നും മടങ്ങുന്നതിനിടെ സുരക്ഷാ സേനയുടെ വാഹനത്തിന് നേരെ കുഴി ബോംബ് സ്ഫോടനം നടത്തുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍.ആഭ്യന്തര മന്ത്രി അമിത് ഷാ ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലുമായി സംസാരിക്കുകയും പത്ത് സുരക്ഷാ സേന ഉദ്യോഗസ്ഥരുടെയും ഡ്രൈവറുടെയും കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുകയും ചെയ്തു. കമ്യൂണിസ്റ്റ് ഭീകരാക്രമണത്തെ മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍ അപലപിച്ചു.ആക്രമണത്തിന് പിന്നിലെ കമ്യൂണിസ്റ്റ് ഭീകരരെ വെറുതെ വിടില്ലെന്ന് അദ്ദേഹം പറഞ്ഞു. ‘ഈ സംഭവം വളരെ ദുഃഖകരമാണ്.