Saturday, April 27, 2024
keralaNews

വെറ്റിനറി സര്‍വകലാശാലയിലെ പുതിയ വിസി ഡോ. പി സി ശശീന്ദ്രന്‍ രാജിവെച്ചു

വയനാട്: വിസിക്ക് എങ്ങനെ കുറ്റ വിമുക്തരാക്കാന്‍ കഴിയും. രാജ്ഭവന്റെ ചോദ്യം. പിന്നലെ വെറ്റിനറി സര്‍വകലാശാല പുതിയ വൈസ് ചാന്‍സലര്‍ രാജി നല്‍കി. ഡോ. പി സി ശശീന്ദ്രനാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് രാജിക്കത്ത് നല്‍കിയത്. വ്യക്തിപരമായ കാരണങ്ങളാല്‍ രാജിവെക്കുന്നുവെന്നാണ് പി സി ശശീന്ദ്രന്‍ പ്രതികരിച്ചത്. സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് മുന്‍ വിസി എം ആര്‍ ശശീന്ദ്രനാഥിനെ മാറ്റിയ ശേഷമാണ് ശശീന്ദ്രന് ചുമതല നല്‍കിയത്. വെറ്റിനറി സര്‍വകലാശാലയിലെ റിട്ടയേഡ് അധ്യാപകനായിരുന്നു പി സി ശശീന്ദ്രന്‍. മാര്‍ച്ച് 2 നാണ് ശശീന്ദ്രനെ വെറ്റിനറി സര്‍വകലാശാല വിസിയായി നിയമിച്ചത്. രാജ്ഭവന്റെ ശക്തമായ മുന്നറിയിപ്പിന് പിന്നലെയാണ് പി സി ശശീന്ദ്രന്റെ രാജി. വിദ്യാര്‍ത്ഥികളുടെ സസ്‌പെന്‍ഷന്‍ റദ്ദാക്കിയതില്‍ ഗവര്‍ണര്‍ കടുത്ത അതൃപ്തി അറിയിച്ചിരുന്നു. 33 വിദ്യാര്‍ത്ഥികളെ കുറ്റ വിമുക്തരാക്കി കൊണ്ടാണ്ടായിരുന്നു വിസിയുടെ ഉത്തരവ്. വിദ്യാര്‍ത്ഥികളുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചതിനൊപ്പം കുറ്റ വിമുക്തരാക്കുക കൂടി ചെയ്തിരുന്നു വിസിയുടെ ഉത്തരവില്‍.