Saturday, May 4, 2024
keralaLocal NewsNews

വീടുകള്‍ അമ്പാടികളായി ; ശ്രീകൃഷ്ണ ജയന്തി ആഘോഷിച്ചു

എരുമേലി പഞ്ചായത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ ശ്രീകൃഷ്ണ ജയന്തി ആഘോഷിച്ചു . കോവിഡിന്റെ പശ്ചാത്തലത്തില്‍ വീട്ടുകാര്‍ കുട്ടികളെ പുരാണ വേഷത്തില്‍ അണിയിച്ചൊരുക്കിയാണ് ജന്മാഷ്ടമായി ആഘോഷിച്ചത് . ശോഭായാത്രകള്‍ അടക്കം ആഘോഷപരിപാടികള്‍ ഇല്ലാത്തതിനാല്‍ വീടുകളില്‍ തന്നെ കുട്ടികളെ ഒരുക്കുകയായിരുന്നു . കൃഷ്ണനും – രാധയും – കുചേലനും ഒക്കെയായി നിരവധി വേഷങ്ങളില്‍ കുട്ടികള്‍ ഒരുങ്ങിയതോടെ വീടുകള്‍ അമ്പാടി മാറുകയായിരുന്നു.