Thursday, May 16, 2024
keralaNews

വി.കെ.ഇബ്രാഹിം കുഞ്ഞിന് ഹൈക്കോടതി ജാമ്യം.

പാലാരിവട്ടം പാലം അഴിമതി കേസില്‍ മുന്‍ മന്ത്രി വി.കെ.ഇബ്രാഹിം കുഞ്ഞിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ആരോഗ്യസ്ഥിതി പരിഗണിച്ചാണ് ജാമ്യം.പാസ്‌പോര്‍ട്ട് വിചാരണക്കോടതിയില്‍ കെട്ടിവെയ്ക്കണം. അന്വേഷണ ഉദ്യോഗസ്ഥന്റെ അനുമതിയില്ലാതെ ജില്ല വിട്ടു പോവരുത്. രണ്ട് ലക്ഷം രൂപയുടെ ബോണ്ട് എന്നീ വ്യവസ്ഥകളാടെയാണ് ജാമ്യം അനുവദിച്ചത് .ആരോഗ്യസ്ഥിതി അതീവഗുരുതരമായതിനാല്‍ ജാമ്യം അനുവദിക്കണമെന്നായിരുന്നു ഇബ്രാഹിംകുഞ്ഞിന്റെ ആവശ്യം. നേരത്തെ ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യ ഹര്‍ജി തള്ളിയ ഹൈക്കോടതി, ആശുപത്രിയില്‍ നിന്ന് ജയിലിലേക്ക് മാറ്റിയ ശേഷം പുതിയ ജാമ്യാപേക്ഷ നല്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. ഈ വ്യവസ്ഥ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഇബ്രാഹിംകുഞ്ഞ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. പുതിയ ജാമ്യ ഹര്‍ജി നല്‍കാനാണ് കോടതി നിര്‍ദേശിച്ചത്.