Friday, May 10, 2024
keralaNews

വിവാഹ വാഗ്ദാനം നല്‍കി: പീഡനം യുവാവ് പിന്‍മാറി; പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചു

കട്ടപ്പന: കട്ടപ്പനയില്‍ വിവാഹ വാഗ്ദാനം നല്‍കി പീഡനത്തിനിരയാക്കിയ പെണ്‍കുട്ടി എലിവിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. സംഭവത്തില്‍ വണ്ണപ്പുറം കാളിയാര്‍ പാറപ്പുറത്ത് എമിലിനെ പൊലീസ് അറസ്റ്റ് ചെയ്തു.

2022 ജൂണിലാണ് ഇരുപത്തിയൊന്നുകാരനായ എമില്‍ വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പിന്നീട് പലതവണ ഇതാവര്‍ത്തിച്ചു. അടുത്തിടെ യുവാവ് വിവാഹ വാഗ്ദാനത്തില്‍ നിന്ന് പിന്‍മാറിയതിനെ തുടര്‍ന്നാണ് യുവതി വിഷം കഴിച്ചത്.

പീഡിപ്പിക്കപ്പെട്ടപ്പോള്‍ പെണ്‍കുട്ടിയുടെ പ്രായം 17 വയസ് ആയിരുന്നതിനാല്‍ പോക്‌സോ വകുപ്പ് പ്രകാരമാണ് കേസെടുത്തതെന്ന് പൊലീസ് അറിയിച്ചു.