Thursday, May 16, 2024
keralaNews

വിഴിക്കിത്തോട്ടില്‍ സ്‌കൂള്‍ തുറക്കുന്നതില്‍ പ്രതിസന്ധിയുണ്ട് .

കുറുവാമൂഴിയില്‍ ഉണ്ടായ മഴക്കെടുതിയില്‍ വീട് നഷ്ടപ്പെട്ടവരെ അധിവസിപ്പിച്ചിരിക്കുന്ന ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തിക്കുന്നതുമൂലം
സ്‌കൂള്‍ തുറക്കുന്നതില്‍ പ്രതിസന്ധി ഉണ്ടാകുമെന്ന് വിഴിക്കിത്തോട് സ്‌കൂള്‍ പ്രധാന അധ്യാപിക സുധ പറഞ്ഞു.കോവിഡ് കാലത്തും ഇവിടെ ക്യാമ്പ് പ്രവര്‍ത്തിച്ചിരുന്നു.മഴക്കെടുതിക്ക് തൊട്ട് മുമ്പാണ് ക്യാമ്പ് പിരിച്ചു വിട്ട് സ്‌കൂള്‍ തുറക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചത്.എന്നാല്‍ ഇപ്പോള്‍ മഴക്കെടുതി മൂലം ക്യാമ്പിന് വീണ്ടും സ്‌കൂള്‍ നല്‍കിയിരിക്കുകയാണ്.1 മുതല്‍ 10 വരെയുള്ള ക്ലാസും,വി എച്ച് സി യുമാണ് ഇവിടെയുള്ളത്.
ക്ലാസ് മുറികളുടെ കുറവ്, കുട്ടികളുടെ തിരക്ക്, ഉച്ച ഭക്ഷണം, പ്രാഥമികാവശ്യങ്ങള്‍ക്കുള്ള സൗകര്യങ്ങള്‍,കുടിവെള്ളം വിതരണം
എല്ലാം അപര്യാപ്തമാണെന്നും അവര്‍ പറഞ്ഞു.എന്നാല്‍ സ്‌കൂള്‍ തുറക്കുന്നതു സംബന്ധിച്ച് തങ്ങള്‍ക്ക് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ലഭിച്ചിട്ടില്ലെന്നും അവര്‍ പറഞ്ഞു.