Friday, May 17, 2024
keralaNewsObituarypolitics

വിലാപയാത്ര പുതുപ്പള്ളി പള്ളിയിലേക്ക് പുറപ്പെട്ടു

പുതുപ്പള്ളി: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മൃതദേഹവുമായി വിലാപയാത്ര പുതുപ്പള്ളിലേക്ക് പുറപ്പെട്ടു . പുതുപ്പള്ളിയില്‍ പ്രിയ നേതാവിനെ കാണാന്‍ കാത്തുനിന്നത് പതിനായിരക്കണക്കിന് ആളുകളാണ്. ഏഴ് മണിക്ക് പുതുപ്പള്ളി പള്ളിയിലേക്ക് വിലാപയാത്ര നടക്കും. തുടര്‍ന്ന് സംസ്‌കാര ശിശ്രൂഷകള്‍ ഏഴരയോടെ നടക്കും. സംസ്‌കാരച്ചടങ്ങുകള്‍ വൈകിട്ട് 7.30ന് പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ നടക്കും. സംസ്‌കാരച്ചടങ്ങുകള്‍ ഉച്ചയ്ക്ക് 3.30 ന് എന്നാണ് ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാല്‍ വിലാപയാത്ര നിശ്ചയിച്ചതിലും വൈകിയാണ് കോട്ടയത്ത് എത്തിച്ചേര്‍ന്നത്. തിരുനക്കര മൈതാനിയില്‍ പൊതുദര്‍ശനം മൂന്നുമണിക്കൂറോളം നീണ്ടപ്പോള്‍ പുതുപ്പള്ളിയിലേക്കുള്ള വിലാപയാത്ര പിന്നെയും വൈകി. ഇതോടെയാണ് സംസ്‌കാരചടങ്ങുകളുടെ സമയക്രമം പുനര്‍നിശ്ചയിച്ചത്.പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയ പള്ളിയിലെ പ്രത്യേക കല്ലറയിലാണ് സംസ്‌കാര ചടങ്ങുകള്‍ നിശ്ചയിച്ചിരിക്കുന്നത്. ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ സംസ്‌കാര ചങ്ങുകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിക്കും. ഉമ്മന്‍ചാണ്ടിയുടെ സംസ്‌കാരത്തിന് ഔദ്യോഗിക ബഹുമതി ഉണ്ടാകില്ല. സംസ്‌കാര ചടങ്ങുകള്‍ക്ക് ഔദ്യോഗിക ബഹുമതി ആവശ്യമില്ലെന്ന നിലപാട് കുടുംബം സര്‍ക്കാരിനെ അറിയിക്കുകയായിരുന്നു.