Sunday, May 19, 2024
keralaNewsObituary

വിദ്യാര്‍ഥിനിയെ വാട്‌സാപ്പില്‍ ശല്യം ചെയ്തതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ചു.

സ്‌കൂള്‍ വിദ്യാര്‍ഥിനിയെ വാട്‌സാപ്പില്‍ ശല്യം ചെയ്തതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ചു. രണ്ടുപേര്‍ക്ക് പരുക്കേറ്റു. കണ്ണൂര്‍ മാട്ടൂല്‍ സൗത്ത് കടപ്പുറം വീട്ടിലെ കെ.ഹിഷാം അഹമ്മദ് ആണ് മരിച്ചത്. മാട്ടുല്‍ സ്വദേശി സാജിദാണ് ഹിഷാമിനെ കുത്തിയതെന്ന് പൊലീസ് പറയുന്നു. അക്രമവുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ പൊലീസ് കസ്റ്റഡിയിലുള്ളതായാണ് സൂചന. സാജിദ് ഉടന്‍ പിടിയിലാകുമെന്ന് പഴങ്ങാടി പൊലീസ് അറിയിച്ചു.