Monday, May 13, 2024
HealthkeralaNews

കോവിഡിനിടയിലും കേരളത്തിന് സേവാഭാരതിയുടെ കൈത്താങ്ങ്

എറണാകുളം: കോവിഡ് വൈറസ് വ്യാപനത്തിനിടയിലും കേരളത്തിന് കൈത്താങ്ങായി സേവാഭാരതി. ഓക്‌സിജന്‍ ക്ഷാമം പരിഹരിക്കുന്നതിനായി ഓക്‌സിജന്‍ കോണ്‍സണ്‍ട്രേറ്ററുകള്‍ സേവാഭാരതി സംസ്ഥാനത്ത് എത്തിച്ചു. സേവാ ഇന്റര്‍നാഷണലാണ് കേരളത്തിലേക്ക് ഓക്സിജന്‍ കോണ്‍സണ്‍ട്രേറ്ററുകള്‍ അയച്ചത്. സേവാഭാരതി കേരളത്തിന് വേണ്ടി സി ബി രാമചന്ദ്രന്‍, എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി , അഡ്വ. ശ്രീനാഥ്, ജില്ലാ പ്രചാര്‍ പ്രമുഖ് എന്നിവര്‍ ചേര്‍ന്ന് കോണ്‍സണ്‍ട്രേറ്ററുകള്‍ ഏറ്റുവാങ്ങി.                                                                                             60,000 രൂപ വീതം വിലയുള്ള 50 ഓക്‌സിജന്‍ കോണ്‍സണ്‍ട്രേറ്ററുകളാണ് സേവാഭാരതി കേരളത്തിലെത്തിച്ചത്. ആകെ 30 ലക്ഷം കോണ്‍സണ്‍ട്രേറ്ററുകള്‍ സംസ്ഥാനത്തെത്തി. കോവിഡ് ചികിത്സാ കേന്ദ്രങ്ങളിലും സംസ്ഥാനത്തെ ആശുപത്രികളിലും ഇവ വിതരണം ചെയ്യും.സംസ്ഥാനത്ത് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ് സേവാഭാരതി. കോവിഡ് ബാധിച്ചവര്‍ക്ക് ആവശ്യ സാധനങ്ങള്‍ എത്തിച്ചു നല്‍കാനും പൊതുസ്ഥലങ്ങളില്‍ അണുനശീകരണം നടത്താനുമെല്ലാം സേവാഭാരതി പ്രവര്‍ത്തകര്‍ മുന്നില്‍ തന്നെയുണ്ട്.