Thursday, May 2, 2024
keralaNewspolitics

വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധവുമായി യുവമോര്‍ച്ച.

നിയമസഭ കയ്യാങ്കളി കേസില്‍ വിചാരണ നേരിടണമെന്ന സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധവുമായി യുവമോര്‍ച്ച. പാലക്കാട് നഗരത്തിലാണ് യുവമോര്‍ച്ച പ്രതിഷേധം സംഘടിപ്പിച്ചത്. മന്ത്രി ശിവന്‍കുട്ടിയുടെ കോലം കത്തിച്ചായിരുന്നു പ്രതിഷേധം.യുവമോര്‍ച്ച ജില്ലാ അധ്യക്ഷന്‍ പ്രശാന്ത് ശിവന്‍ ഉദ്ഘാടനം ചെയ്തു. ജനാധിപത്യത്തിന്റെ ധാര്‍മിക ബോധം ഉള്‍ക്കൊണ്ട് മന്ത്രി ശിവന്‍കുട്ടി രാജിവെക്കണമെന്നും ഇടതുപക്ഷ സര്‍ക്കാരിനേറ്റ കനത്ത പ്രഹരമാണ് സുപ്രീം കോടതി വിധി എന്നും പ്രശാന്ത് ശിവന്‍ പറഞ്ഞു.ജില്ല സെക്രട്ടറി നവീന്‍ വടക്കന്തറ, എം മനോജ്, ഞ. ദിനേശ്, ട വിഷ്ണുപ്രസാദ്, ഞ.ഗോകുല്‍, ട.ശരവണന്‍ എന്നിവരും പ്രതിഷേധത്തില്‍ പങ്കെടുത്തു.