Friday, May 17, 2024
indiaNews

വാണിജ്യ സിലിണ്ടറിന് വില കുറച്ചു; ഇന്ന് മുതല്‍ പുതിയ നിരക്ക്

ന്യൂഡല്‍ഹി വാണിജ്യ സിലിണ്ടറിന് വില കുറച്ച് ഓയില്‍ മാര്‍ക്കറ്റിംഗ് കമ്പനികള്‍. 36 രൂപയാണ് കുറച്ചത്. വാണിജ്യ ആവശ്യത്തിനായുള്ള പാചക വാതകത്തിന് കൊച്ചിയില്‍ 1,991 രൂപയാണ് പുതിയ വില. അതേസമയം വീടുകളില്‍ ഉപയോഗിക്കുന്ന സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല.                                                                      ഇന്ന് മുതല്‍ പുതിയ നിരക്ക് നിലവില്‍ വരും. 19 കിലോയുടെ വാണിജ്യ സിലിണ്ടറിനാണ് 36 രൂപ കുറച്ചിരിക്കുന്നത്. കൊല്‍ക്കത്തയില്‍ 2095.50, മുംബൈയില്‍ 1936.50, ചെന്നൈയില്‍ 2141 എന്നിങ്ങനെയാണ് പുതിയ നിരക്ക്. ഡല്‍ഹിയില്‍ സിലിണ്ടറിന് വില 1976.50 രൂപയുമായി കുറഞ്ഞിട്ടുണ്ട്.                                          ജൂണിലും വാണിജ്യ സിലിണ്ടറിന് വില കുറച്ചിരുന്നു. 19 കിലോയുടെ സിലിണ്ടറിന് 134 രൂപയായിരുന്നു അന്ന് കുറച്ചത്.