Tuesday, May 14, 2024
indiakeralaNews

വാണിജ്യ എല്‍പിജി സിലിണ്ടര്‍ വില വീണ്ടും കൂട്ടി.

കൊച്ചി :വാണിജ്യ എല്‍പിജി സിലിണ്ടര്‍ വില വീണ്ടും കൂട്ടി. ഗാര്‍ഹിക സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല. വാണിജ്യ സിലിണ്ടറിന് ഇന്നലെ 103 രൂപ കൂട്ടിയതോടെ കൊച്ചിയില്‍ വില 2359 രൂപയായി. കഴിഞ്ഞമാസം ഒറ്റയടിക്ക് 256 രൂപ കൂട്ടിയിരുന്നു. കഴിഞ്ഞ 4 മാസത്തിനിടെ വാണിജ്യ സിലിണ്ടര്‍ വിലയില്‍ മൊത്തം 365 രൂപയുടെ വര്‍ധനയാണുണ്ടായത്.മാര്‍ച്ച് 22ന് ആണ് അവസാനമായി ഗാര്‍ഹിക സിലിണ്ടര്‍ വില വര്‍ധിപ്പിച്ചത്. അന്ന് 50 രൂപ കൂട്ടിയതോടെ കൊച്ചിയില്‍ ഗാര്‍ഹിക സിലിണ്ടര്‍ വില 956.50 രൂപയായി.