Wednesday, May 1, 2024
HealthkeralaNews

വാക്സീന്‍ എടുക്കാതെ അധ്യാപകര്‍; കടുത്ത നടപടിയിലേക്ക് സര്‍ക്കാര്‍

വാക്‌സീന്‍ സ്വീകരിക്കാത്ത സ്‌കൂള്‍ അധ്യാപകര്‍ പ്രത്യേക മെഡിക്കല്‍ ബോര്‍ഡിനു മുന്നില്‍ ഹാജരാകേണ്ടിവരും. ഇക്കാര്യത്തില്‍ ഇന്ന് സര്‍ക്കാര്‍ തീരുമാനമെടുത്തേക്കും. കോവിഡ് അവലോക യോഗത്തിന്റെ നിര്‍ദേശം, ആരോഗ്യവകുപ്പിന്റെ അഭിപ്രായം എന്നിവ പരിഗണിച്ചാവും വിദ്യാഭ്യാസ വകുപ്പ് തുടര്‍ നടപടികളെടുക്കുക. 5000 ല്‍ അധികം അധ്യാപകര്‍ ഒരു ഡോസ് വാക്‌സീന്‍ പോലും എടുത്തിട്ടില്ല. ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഇവരില്‍ ഭൂരിപക്ഷവും വാക്‌സീന്‍ സ്വീകരിക്കാത്തത്. എന്നാല്‍ വളരെ ചെറിയൊരു ശതമാനത്തിന് മാത്രമാണ് യഥാര്‍ഥ ആരോഗ്യപശ്‌നമുള്ളത്. വാക്‌സീന്‍ സ്വീകരിക്കാത്ത ഏതെങ്കിലും അധ്യാപകര്‍ക്ക് ആരോഗ്യ പ്രശ്‌നമില്ലെന്ന് മെഡിക്കല്‍ ബോര്‍ഡ് കണ്ടെത്തിയാല്‍ കടുത്ത നടപടി നേരിടേണ്ടിവരും.