Thursday, May 2, 2024
EntertainmentkeralaNews

താന്‍ ഒരിക്കലും ഒരു മികച്ച നടനാണെന്ന് വിശ്വസിക്കുന്നില്ല ;ജയസൂര്യ.

താന്‍ ഒരു മികച്ച നടനാണെന്ന് വിശ്വസിക്കുന്നില്ലെന്നും അങ്ങനെ സ്വയം വിശ്വസിച്ചാല്‍ കലാകാരന്‍ എന്ന നിലയില്‍ തന്റെ വളര്‍ച്ച നില്‍ക്കുമെന്നും നടന്‍ ജയസൂര്യ. മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്രപുരസ്‌കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു ജയസൂര്യ.അവസാന റൗണ്ടില്‍ ഒരുപിടി മികച്ച നടന്മാര്‍ക്കൊപ്പം മത്സരിച്ചാണ് അവാര്‍ഡ് ലഭിച്ചത് എന്നാണ് മാധ്യമങ്ങളിലൂടെ അറിയാന്‍ കഴിഞ്ഞത്. ഓരോ സിനിമയിലൂടെയും കൂടുതല്‍ മികച്ചനടനായി മാറുകയാണ് ആഗ്രഹം -ജയസൂര്യ പറഞ്ഞു.തന്നിലെ പെണ്‍കുട്ടിക്കും സ്ത്രീക്കും ശക്തിപകരുന്ന തന്റെ നാല് അമ്മച്ചിമാര്‍ക്ക് പുരസ്‌കാരം സമര്‍പ്പിക്കുന്നെന്ന് മികച്ചനടിക്കുള്ള അവാര്‍ഡ് സ്വീകരിച്ച നടി അന്നാ ബെന്‍ പറഞ്ഞു. തങ്ങള്‍ വളരെ സ്‌നേഹത്തോടെയും ആഗ്രഹത്തോടെയും ചെയ്ത ചിത്രമാണ് അവാര്‍ഡിനര്‍ഹമാക്കിയ ‘കപ്പേള’. ഈ ചെറിയ ചിത്രത്തെ അംഗീകരിച്ച ജൂറിക്ക് നന്ദിയുണ്ട് -അന്ന പറഞ്ഞു.