Saturday, April 27, 2024
keralaLocal NewsNewsObituary

വയനാട്ടിലുണ്ടായ വാഹനപകടത്തില്‍ 20 കാരനായ യുവാവിന് ദാരുണന്ത്യം.

കല്‍പ്പറ്റ: വയനാട്ടിലുണ്ടായ വാഹനപകടത്തില്‍ 20 കാരനായ യുവാവിന് ദാരുണന്ത്യം. മീനങ്ങാടിക്ക് അടുത്ത അപ്പാട് കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അമ്പലവയല്‍ കളത്തുവയല്‍ അമ്പലക്കുന്ന് കോളനിയിലെ രാജന്റെ മകന്‍ ആര്‍.രജ്ഞിത്ത് ( 20 ) ആണ് മരണപ്പെട്ടത്. മൂന്നാനക്കുഴിയിലുള്ള ബന്ധുവീട്ടില്‍ പോകുന്നതിനിടെയായിരുന്നു അപകടം. പരിക്കേറ്റ രജ്ഞിത്തിനെ കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഇക്കഴിഞ്ഞ ജൂലൈ ഒമ്പതിന് കോഴിക്കോട് – കൊല്ലഗല്‍ ദേശീയ പാതയില്‍ മുട്ടില്‍ വാര്യാട് നടന്ന അപകടത്തില്‍ കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ചുണ്ടായ അപകടത്തില്‍ സഹപാഠികളായ മൂന്ന് പേര്‍ മരിച്ചിരുന്നു. പുല്‍പ്പള്ളി കബനിഗിരി ഷെഡ് കാട്ടുവെട്ടിയില്‍ അനന്തു ( 20 ) , പാലക്കാട് സ്വദേശി യദു, കൊല്ലങ്കോട് സ്വദേശി മിഥുന്‍ എന്നിവരാണ് മരിച്ചത്. കോയമ്പത്തൂര്‍ നെഹ്‌റു ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജിലെ ഒന്നാം വര്‍ഷ വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍ വിദ്യാര്‍ഥികളായിരുന്ന മൂവരും വയനാട്ടിലെ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ പുറപ്പെട്ടതായിരുന്നു.