Saturday, May 11, 2024
keralaNews

വന്യമൃഗ ആക്രമണം: ആശ്രിതര്‍ക്ക് കൊടുക്കുന്ന 10 ലക്ഷവും കേന്ദ്ര വിഹിതം: ഭൂപേന്ദ്ര യാദവ്

വയനാട്: വന്യമൃഗ ആക്രമണങ്ങളില്‍ കൊല്ലപ്പെടുന്നവരുടെ ആശ്രിതര്‍ക്ക് കൊടുക്കുന്ന 10 ലക്ഷവും കേന്ദ്ര വിഹിതമാണെന്ന് കേന്ദ്ര വനം പരിസ്ഥി മന്ത്രി ഭൂപേന്ദ്ര യാദവ്. വയനാട്ടില്‍ മനുഷ്യമൃഗ സംഘര്‍ഷം അതിരൂക്ഷമാണെന്ന് മനസിലാക്കുന്നു. മനുഷ്യന്‍ ആയാലും മൃഗമായാലും ജീവന് വലിയ പരിരക്ഷ നല്‍കേണ്ടതുണ്ട്.

മനുഷ്യമൃഗ സംഘര്‍ഷം പഠിക്കാനും സംസ്ഥാനതല സഹകരണം ഉറപ്പാക്കാനും കോയമ്പത്തൂരിലെ സലിം അലി ഇന്‍സ്റ്റിറ്റ്യൂട്ടിന് ചുമതല നല്‍കും.അപകടകാരികളായ വന്യമൃഗങ്ങളെ കുറിച്ചു കൃത്യമായ മുന്നറിപ്പ് നല്‍കാന്‍ സംവിധാനം വേണം. കേരള – കര്‍ണാടക – തമിഴ്‌നാട് സംസ്ഥാനങ്ങള്‍ ഒരുമിച്ച് ആനത്താരകള്‍ അടയാളപ്പെടുത്തും.

ക്ഷുദ്ര ജീവികള്‍ക്കും മനുഷ്യന്റെ ജീവനും സ്വത്തിനും അപായം ഉണ്ടാക്കുന്ന ജീവികളെ നേരിടാന്‍ സംസ്ഥാനത്തിനു അധികാരം ഉണ്ട്. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് ആവശ്യമായ നടപടി സ്വീകരിക്കാം. വന്യമൃഗ ആക്രമണങ്ങളില്‍ കൊല്ലപ്പെടുന്നവരുടെ ആശ്രിതര്‍ക്ക് നല്‍കുന്ന സഹായധനം സംസ്ഥാന സര്‍ക്കാരിന് വേണമെങ്കില്‍ കൂട്ടാമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.