Tuesday, May 14, 2024
keralaNews

വനം വാച്ചറെ മര്‍ദ്ദിച്ച് സംഭവം: മൂന്ന് ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തു

പത്തനംതിട്ട: ഗവിയില്‍ വനം വാച്ചറെ മര്‍ദ്ദിച്ച സംഭവത്തില്‍ മൂന്ന് വനം വികസന കോര്‍പറേഷന്‍ ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തു. വനം വകുപ്പ് വാച്ചര്‍ വര്‍ഗീസ് രാജിനാണ് മര്‍ദ്ദനമേറ്റത്. ഇയാളെ ഇന്നലെ രാത്രി പീരുമേട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ ആരോഗ്യനില വഷളായതോടെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പത്തനംതിട്ട ഗവിയില്‍ വനം വികസന കോര്‍പറേഷന്‍ അസിസ്റ്റന്റ് മാനേജര്‍മാരായ രാജേഷ്, വിശാന്ത്, ഓഫീസ് അസിസ്റ്റന്റ് ഹാബി എന്നിവരെയാണ് സസ്‌പെന്റ് ചെയ്തത്. വനം വകുപ്പ് വാച്ചറും ഗൈഡുമാണ് വര്‍ഗീസ് രാജ്.