Tuesday, April 30, 2024
HealthindiaNewsworld

വകഭേദം വന്ന കൊവിഡ് കൂടുതല്‍ പേരെ കൊല്ലുകയും ബ്രിട്ടീഷ് പ്രധാനമന്ത്രി

യു.കെയില്‍ കണ്ടെത്തിയ വകഭേദം കൊവിഡ് കൂടുതല്‍ പരത്തുകയും,കൂടുതല്‍ പേരെ മരണത്തിലേക്ക് നയിക്കുമെന്നും വ്യക്തമാക്കി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍.

അതേസമയം, പഴയതെന്ന പോലെ പുതിയ കൊവിഡ് വകഭേദത്തിനും നിലവില്‍ കണ്ടെത്തിയ വാക്സിന്‍ ഫലപ്രദമെന്നാണ് തെളിവുകള്‍ വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ മരണ നിരക്കിന്റെ കാര്യത്തില്‍ കൃത്യമായ വിവരം പുറത്തുവന്നിട്ടില്ല.

‘ഇതുവരെ ശക്തമല്ല’ എന്നാണ് കൊവിഡ് വകഭേദത്തിന്റെ മരണനിരക്കിനെ സംബന്ധിച്ച് ചീഫ് സയന്റിഫിക് ഉപദേശകന്‍ പാട്രിക്ക് വാലന്‍സ് പ്രതികരിച്ചത്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങളുടെ കാര്യത്തില്‍ വലിയ അവ്യക്തതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.