Tuesday, May 14, 2024
keralaNews

ലൈഫ് വിവാദം ഔദ്യോഗിക ജീവിതത്തെ പിടിച്ച് കുലുക്കി യു വി ജോസ്.

ലൈഫ് വിവാദം ഔദ്യോഗിക ജീവിതത്തെ പിടിച്ച് കുലുക്കിയെന്ന് യു വി ജോസ്. ലൈഫ് മിഷനില്‍ നിന്നും വിരമിക്കുന്നതിന് മുമ്പ് ഫേസ്ബുക്കില്‍ കുറിച്ച കുറിപ്പിലാണ് വെളിപ്പെടുത്തല്‍. ധാരണാ പത്രത്തിന്റെ മറവില്‍ ചിലര്‍ നടത്തിയ ഇടപെടല്‍ കോടതി കയറി. താന്‍ തെറ്റ് ചെയ്തിട്ടില്ല. ഒരു വര്‍ഷം കൊണ്ട് സര്‍ക്കാരിന്റെ ഏറ്റവും പ്രധാന നേട്ടങ്ങളില്‍ ഒന്നായി പ്രതീക്ഷകള്‍ക്കപ്പുറത്തേക്കു ലൈഫ് മിഷനെ വളര്‍ത്താന്‍ സാധിച്ചു.

2 ലക്ഷം വീടുകളുടെ പൂര്‍ത്തീകരണം സംസ്ഥാനം കണ്ടിട്ടുള്ളതില്‍ ഏറ്റവും ശ്രദ്ധേയമായ ഒരു പൊതു പരിപാടിയായി ശ്രദ്ധ നേടി. എന്നാല്‍ അവിടുന്നങ്ങോട്ട് എന്റെ ഔദ്യോഗിക ജീവിതത്തെയും വ്യക്തിജീവിതത്തെയും പിടിച്ചു കുലുക്കിയ അപ്രതീക്ഷിതവും ദൗര്‍ഭാഗ്യകരവുമായ സംഭവങ്ങളായിരുന്നു നടന്നത്. തെളിവെടുപ്പും മാധ്യമ വേട്ടയും മാനസിക സംഘര്‍ഷം ഉണ്ടാക്കി. വേദനയോടെയാണ് പടിയിറക്കം എന്നും യു വി ജോസ് ഫേസ് ബുക്കില്‍ കുറിച്ചു.

2018 നവംമ്പറില്‍ ജില്ലാ കളക്ടര്‍ എന്ന റോളില്‍ പരമാവധി സമയമായ 3 വര്ഷം അവസാനിക്കാറായപ്പോള്‍ തിരുവനന്തപുരത്തേക്കുള്ള വിളി വന്നു ..ജോയിന്റ് ലാന്‍ഡ് റവന്യൂ കമ്മിഷണര്‍ തസ്തികയോടൊപ്പം ഞാന്‍ മനസ്സാ ആഗ്രഹിച്ച ലൈഫ് മിഷന്‍ CEO എന്ന പോസ്റ്റും … Life മിഷനില്‍ ആയിരുന്നു കൂടുതല്‍ ശ്രദ്ധയും താത്പര്യവും. ഒരു വര്ഷം കൊണ്ട് സര്‍ക്കാരിന്റെ ഏറ്റവും പ്രധാന നേട്ടങ്ങളില്‍ ഒന്നായി പ്രതീക്ഷകള്‍ക്കപ്പുറത്തേക്കു ലൈഫ് മിഷനെ വളര്‍ത്താന്‍ സാധിച്ചു. 2 ലക്ഷം വീടുകളുടെ പൂര്‍ത്തീകരണം സംസ്ഥാനം കണ്ടിട്ടുള്ളതില്‍ ഏറ്റവും ശ്രദ്ധേയമായ ഒരു പൊതു പരിപാടിയായി ശ്രദ്ധ നേടി …

എന്നാല്‍ അവിടുന്നങ്ങോട്ട് എന്റെ ഔദ്യോഗിക ജീവിതത്തെയും വ്യക്തിജീവിതത്തെയും പിടിച്ചു കുലുക്കിയ അപ്രതീക്ഷിതവും ദൗര്‍ഭാഗ്യകരവുമായ സംഭവങ്ങളായിരുന്നു നടന്നത്. Red Crescent എന്ന അന്തരാക്ഷ്ട്ര സംഘടനയുമായി നടന്ന MOU ഒപ്പിടലും അതിന്റെ മറവില്‍ കുറച്ചുപേര്‍ നടത്തിയ ഇടപാടുകളുമൊക്കെ ഇന്ന് കോടതിയുടെ പരിഗണയിലുള്ള വിഷയങ്ങളാണ് …ലൈഫ് മിഷന്‍ CEO എന്ന നിലയില്‍ അന്വേഷണ ഏജന്‍സികളുടെ തെളിവെടുപ്പും, മീഡിയയുടെ ആക്രമണവും ജീവിതത്തില്‍ ഇതുവരെ അനുഭവിക്കാത്ത മാനസിക സംഘര്ഷമുണ്ടാക്കി. ആദ്യം ഒന്ന് പതറിയെങ്കിലും, ഒരു തെറ്റും ചെയ്യാത്തതിനാല്‍, ഈ അപ്രതീക്ഷിത വെല്ലുവിളിയെ നേരിടാനുള്ള മനശക്തി വീണ്ടെടുത്തു പഴയ പോലെ മുമ്പോട്ടു പോകുകയാണ് ഞാനിപ്പോള്‍-