Wednesday, May 15, 2024
indiaNewsObituarySports

ലെഗ് സ്പിന്നര്‍ മാന്ത്രികന്‍ ഷെയ്ന്‍ വോണിന്റ സംസ്‌കാരം പൂര്‍ണ ബഹുമതികളോടെ

കൈവിരലുകള്‍ കൊണ്ട് ക്രിക്കറ്റ് മൈതാനത്ത് മാന്ത്രികത തീര്‍ത്ത ഓസ്‌ട്രേലിയുടെ ലെഗ് സ്പിന്നര്‍ ഷെയ്ന്‍ വോണ്‍ വിടപറഞ്ഞതിന്റെ വേദനയിലാണ് ക്രിക്കറ്റ് ലോകം.    മെന്ററായും,കമന്റേറ്ററായും,വിമര്‍ശകനായും കളത്തിന് പുറത്ത് നിറഞ്ഞുനിന്ന ഷെയ്ന്‍ വോണിന്റ വിയോഗം ക്രിക്കറ്റ് ലോകത്തിനും – ആരാധര്‍ക്കും കനത്ത നടഷമായി. സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ പറഞ്ഞതുപോലെ ഷെയ്ന്‍ വോണിന്റ വിയോഗം ലോകത്തെ ഞെട്ടിച്ചു കളഞ്ഞു.ഷെയ്ന്‍ വോണ്‍ അതിമാനുഷികനായത് ആഷസ് അരങ്ങേറ്റത്തിലെ ഒരൊറ്റ പന്തുകൊണ്ടാണ്. നൂറ്റാണ്ടിന്റെ പന്തെന്ന് ലോകം ഓമനപ്പേരിട്ടു വിളിച്ച ആഷസ് അരങ്ങേറ്റത്തിലെ ആദ്യ പന്ത്. ഏഴ് ഫസ്റ്റ് ക്ലാസ് മല്‍സരങ്ങളുടെ മാത്രം പരിചയസമ്പത്തുമായി 23-ാം വയസില്‍ ഇന്ത്യയ്‌ക്കെതിരെ രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച ഷെയ്ന്‍ വോണ്‍ ആദ്യ        മല്‍സരത്തില്‍ വഴങ്ങിയത് 228 റണ്‍സ്. നേടിയത് ഒരേയൊരു വിക്കറ്റ്. പിന്നാലെ ടീമിന് പുറത്ത്. ലങ്കന്‍ പര്യടനത്തിലെ കൊളംബോ ടെസ്റ്റിലെ രണ്ടാം ഇന്നിങ്‌സില്‍ ഒരു റണ്‍ പോലും വഴങ്ങാതെ അവസാന മൂന്നുവിക്കറ്റ് വീഴ്ത്തിയ പ്രകടനം ഓസ്‌ട്രേലിയയ്ക്ക് അവിശ്വസനീയ ജയമൊരുക്കി. 1993ല്‍ ഓള്‍ഡ് ട്രാഫോഡില്‍ ആഷസ് അരങ്ങേറ്റത്തിലായിരുന്നു മൈക് ഗാറ്റിങ്ങിന്റെ വിക്കറ്റെടുത്ത ‘നൂറ്റാണ്ടിലെ പന്ത്. എട്ടുവിക്കറ്റു നേടിയ ഷെയ്ന്‍ വോണ്‍ മാന്‍ ഓഫ് ദി മാച്ചായി. ആ ജൈത്രയാത്ര അവസാനിച്ചത് 708 വിക്കറ്റുമായി. 700 വിക്കറ്റ് വീഴ്ത്തുന്ന ആദ്യ ക്രിക്കറ്റ് താരം. വോണിന്റെ സംസ്‌കാരം പൂര്‍ണ ബഹുമതികളോടെ ആയിരിക്കുമെന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി അറിയിച്ചു.