Tuesday, May 14, 2024
keralaNews

സംസ്ഥാനത്ത് പത്ത് ജില്ലകളുടെ തലപ്പത്ത് വനിത കളക്ടര്‍മാര്‍

തിരുവനന്തപുരം.ആലപ്പുഴ ജില്ലയുടെ പുതിയ കളക്ടറായി ഡോ.രേണുരാജ് ചുമതലയേല്‍ക്കുന്നതോടെ സംസ്ഥാനത്ത് പതിനാലില്‍ പത്ത് ജില്ലകളിലും തലപ്പത്ത് വനിതാ കളക്ടര്‍മാര്‍ ഭരണം നടത്തും.

 

 

 

 

 

 

തിരുവനന്തപുരത്ത് നവ്ജ്യോത് ഖോസ, കൊല്ലം ജില്ലയില്‍ അഫ്സാന പര്‍വീന്‍, പത്തനംതിട്ടയില്‍ ഡോ.ദിവ്യ എസ്. അയ്യര്‍, ആലപ്പുഴയില്‍ ഇനി മുതല്‍ ഡോ.രേണു രാജ്, കോട്ടയത്ത് ഡോ.പി.കെ. ജയശ്രീ, ഇടുക്കിയില്‍ ഷീബ ജോര്‍ജ്, തൃശൂര്‍ ജില്ലയില്‍ ഹരിത വി. കുമാര്‍, പാലക്കാട് മൃണ്‍മയി ജോഷി, വയനാട് എം.ഗീത, കാസര്‍കോട് ജില്ലയില്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് എന്നിവരാണ് കേരളത്തിലെ പത്ത് ജില്ലകളിലെ വനിതാ സാരഥികള്‍. ആലപ്പുഴ ജില്ലയുടെ 53ാമത്തെ കളക്ടറാണ് രേണു രാജ്. പുതിയ കളക്ടറെ എഡിഎം ജെ മോബിയുടെ നേതൃത്വത്തിലാണ് സ്വീകരിച്ചത്. മാതാപിതാക്കള്‍ക്കൊപ്പമാണ് രേണു രാജ് കളക്ടറേറ്റിലെത്തിയത്. ആലപ്പുഴ കളക്ടറായിരുന്ന എ.അലക്സാണ്ടര്‍ വിരമിച്ചതോടെയാണ് പുതിയ കളക്ടറായി രേണു രാജ് ചുമതലയേറ്റത്.  2015 ഐഎഎസ് ബാച്ചില്‍ ഉള്‍പ്പെട്ട ഓഫീസറാണ് രേണു രാജ്. നഗരകാര്യ വകുപ്പിന്റെയും, അമൃത് മിഷന്റെയും ഡയറക്ടറായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. അച്ഛനമ്മമാരുടെ അനുഗ്രഹം വാങ്ങിയാണ് രേണു ചുമതലയേറ്റത്.ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസര്‍, കേന്ദ്ര പട്ടികവര്‍ഗ മന്ത്രാലയം അസിസ്റ്റന്റ് സെക്രട്ടറി, തൃശ്ശൂരിലും ദേവികുളത്തും സബ് കളക്ടര്‍, എറണാകുളം അസിസ്റ്റന്റ് കളക്ടര്‍ എന്നീ ചുമതലകള്‍ രേണു വഹിച്ചിട്ടുണ്ട്. രാജകുമാരന്‍ നായരാണ് രേണു രാജിന്റെ പിതാവ്, അമ്മ വി.എന്‍.ലത. ആലപ്പുഴ ജില്ലയിലെ എട്ടാമത്തെ വനിതാ കളക്ടറാണ് രേണു. ജില്ലയുടെ കളക്ടറായി രേണു രാജ് ചുമതലയേറ്റതോടെ,