Tuesday, May 21, 2024
indiaNews

ലഖിംപൂര്‍ ഖേരിയിലും ഹത്രാസിലും അയോദ്ധ്യയിലും ബിജെപി മുന്നില്‍

ലക്നൗ: ഉത്തര്‍പ്രദേശില്‍ ആദ്യഫല സൂചനകള്‍ ബിജെപിയ്ക്ക് അനുകൂലം. യുപിയില്‍ യോഗി സര്‍ക്കാരിന്റെ ഭരണത്തുടര്‍ച്ചയാണ് ആദ്യമണിക്കൂറിലെ ഫലസൂചനകള്‍ നല്‍കുന്ന സൂചന. അയോദ്ധ്യ, ലഖിംപൂര്‍ ഖേരി, ഹത്രാസ് തുടങ്ങിയ മണ്ഡലങ്ങളിലെ എല്ലാ സീറ്റുകളിലും ബിജെപി സ്ഥാനാര്‍ത്ഥികള്‍ മുന്നിലാണ്. 63 ശതമാനം പേര്‍ ലഖിംപൂര്‍ ഖേരിയില്‍ വോട്ട് രേഖപ്പെടുത്തിയിരുന്നു.പ്രതിപക്ഷ പാര്‍ട്ടികള്‍ ഏറെ വിവാദമാക്കിയ ലഖിംപൂര്‍ ഖേരിയിലെ ആകെയുള്ള എട്ട് മണ്ഡലങ്ങളും നിലവില്‍ ബിജെപിയ്ക്ക് ഒപ്പമാണ്. ഇവിടുത്തെ സിറ്റിംഗ് എംഎല്‍എ യോഗേഷ് വര്‍മ്മ എസ്പിയുടെ ഉത്കേര്‍ഷ് വര്‍മ്മ മാഥുറിനെക്കാള്‍ ബഹുദൂരം മുന്നിലാണ്. 2017ല്‍ 37,000വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് യോഗേഷ് ഇവിടെ ജയിച്ചത്. തിങ്കളാഴ്ച പുറത്തുവന്ന ബഹുഭൂരിപക്ഷം സര്‍വേകളും സംസ്ഥാനത്ത് ബിജെപിയ്ക്ക് വ്യക്തമായ ഭൂരിപക്ഷം പ്രവചിക്കുന്നുണ്ട്.

ഗൊരഖ്പൂര്‍ മണ്ഡലത്തില്‍ നിന്നും മത്സരിക്കുന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥും, സിറത്തുല്‍ നിന്നും ജനവിധി തേടുന്ന ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും ലീഡ് നില ഉയര്‍ത്തിയിട്ടുണ്ട്. അതേസമയം ബിജെപി 150ന് മുകളില്‍ സീറ്റിലും എസ്പി 122 സീറ്റിലും മുന്നേറുകയാണ്. യോഗി ആദിത്യനാഥിന് പുറമെ യുപിയില്‍ മത്സരിച്ച എല്ലാ മന്ത്രിമാരും മുന്നിലാണ്.