Thursday, May 16, 2024
keralaNews

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററെ നീക്കം ചെയ്യണം; പ്രമേയം മുഖ്യമന്ത്രി നിയമസഭയില്‍ അവതരിപ്പിക്കും.

ലക്ഷദ്വീപ് വിഷയത്തില്‍ ഔദ്യോഗിക തലത്തില്‍ പ്രതിഷേധം ഉയര്‍ത്തി കേരളം. ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററെ നീക്കം ചെയ്യണമെന്ന പ്രമേയം നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ കേരള നിയമസഭയില്‍ പ്രമേയം പാസാക്കും. പ്രതിപക്ഷം കൂടി പ്രമേയത്തെ പിന്തുണയ്ക്കുമെന്ന് വ്യക്തമാക്കിയതിനാല്‍ ഐക്യകണ്ഠനേയാവും നിയമസഭാ പ്രമേയം പാസാക്കുക.ലക്ഷദ്വീപ് പ്രശ്‌നം അഡ്മിനിസ്‌ട്രേറ്ററെ നീക്കം ചെയ്യണം എന്ന ആവശ്യപ്പെട്ട് മുഖ്യമന്ത്രി അവതരിപ്പിക്കുന്ന പ്രമേയത്തില്‍ അതിരൂക്ഷ വിമര്‍ശനമാണുള്ളത്.ലക്ഷദ്വീപിന്റെ സവിശേഷത സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം കേന്ദ്രത്തിനുണ്ടെന്നും അതിന് അഡ്മിനിസ്‌ട്രേറ്റര്‍ വെല്ലുവിളി ഉയര്‍ത്തുന്നുന്നുവും പ്രമേയത്തില്‍ പറയുന്നു. ലക്ഷദ്വീപുകാരുടെ ജീവനും ഉപജീവന മാര്‍ഗ്ഗവും സംരക്ഷിക്കാന്‍ കേന്ദ്രം ഇടപെടണമെന്നും പ്രമേയത്തില്‍ പറയുന്നുണ്ട്.നേരത്തെ പൗരത്വബില്‍ വിഷയത്തിലും കേരള നിയമസഭ പ്രമേയം പാസാക്കിയിരുന്നു. അന്ന് ബിജെപി എംഎല്‍എ ഒ.രാജഗോപാല്‍ പ്രമേയത്തില്‍ നിന്നും വിട്ടുനിന്നിരുന്നു. ഇക്കുറി സഭയില്‍ ബിജെപി അം?ഗങ്ങള്‍ ഇല്ലാത്തതിനാല്‍ ഏകകണ്ഠമായിട്ടാവും പ്രമേയം പാസാവുക.