Saturday, April 27, 2024
keralaNewsObituary

റിട്ടയേര്‍ഡ് അധ്യാപകന്റെ മൃതദേഹം കായലില്‍

തിരുവനന്തപുരം: വര്‍ക്കലയില്‍ റിട്ടയേര്‍ഡ് അധ്യാപകന്റെ മൃതദേഹം കായലില്‍ കണ്ടെത്തി. വര്‍ക്കല വെട്ടൂര്‍ സ്വദേശി കരുണാകരന്റെ (84) മൃതദേഹമാണ് കണ്ടെത്തിയത്. കായലില്‍ കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം.

വര്‍ക്കല അകത്തുമുറിയിലാണ് സംഭവം. മൃതദേഹത്തിന് 4 ദിവസത്തെ പഴക്കമുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. രണ്ടു ദിവസമായി ഇദ്ദേഹത്തിനെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.