Saturday, April 27, 2024
indiakeralaNews

മാസപ്പടി കേസില്‍ ഇസിഐആര്‍ രജിസ്റ്റര്‍ ചെയ്തു

കൊച്ചി: മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ എക്സാലോജിക് കമ്പനിയും സിഎംആര്‍എല്ലും പ്രതിയായ മാസപ്പടി കേസില്‍ ഇഡി പ്രഥമ വിവര റിപ്പോര്‍ട്ട് (എന്‍ഫോഴ്‌സ്‌മെന്റ് കേസ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ട്) ഫയല്‍ ചെയ്തു. ഇസിഐആര്‍ രജിസ്റ്റര്‍ ചെയ്തതോടെ കേസില്‍ ഇഡി ഔദ്യോഗികമായി അന്വേഷണത്തിലേക്ക് കടന്നിരിക്കുകയാണ്. എസ്എഫ്ഐഒ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഇഡിയുടെ നീക്കം.

എസ്എഫ്ഐഒയുടെ അന്വേഷണം പുരോഗമിക്കെ ശേഖരിച്ച വിവരങ്ങളനുസരിച്ച് മാസപ്പടി കേസില്‍ വിശദമായ അന്വേഷണം ആവശ്യമാണെന്ന് വ്യക്തമായതോടെയാണ് ഇഡി അന്വേഷണത്തിലേക്ക് കടന്നിരിക്കുന്നത്. നേരത്തെ ആദായ നികുതി വകുപ്പ് ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയിരുന്നു. അതിന് ശേഷം എസ്എഫ്ഐഒ കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്. അതിന് ശേഷം എസ്എഫ്‌ഐഒ അതിന് ശേഷം സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്.

ഇതിനിടെയാണ് വിശദമായ അന്വേഷണം നടത്തുന്നതിനായി ഇഡി പ്രഥമ വിവര റിപ്പോര്‍ട്ട് തയ്യാറാക്കി അന്വേഷണം ആരംഭിച്ചിരിക്കുന്നത്. പ്രഥമ വിവര റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വരും ദിവസങ്ങളില്‍ എസ്എഫ്ഐഒ കേസില്‍ നടത്തിയ അന്വേഷണത്തിന് സമാനമായി ഇവരില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കും. പ്രാഥമിക നടപടികള്‍ ആരംഭിച്ച ഇ.ഡി. ആരോപണ വിധേയര്‍ക്ക് ഉടന്‍ നോട്ടിസ് നല്‍കുമെന്നാണ് വിവരം. നല്‍കാത്ത സേവനത്തിന് ലക്ഷങ്ങള്‍ കൈപ്പറ്റിയതാണ് വീണാ വിജയന് നേരെയുള്ള ആരോപണം. കരിമണല്‍ കമ്പനിയില്‍ നിന്ന് പണം വാങ്ങിയെന്ന കേസാണ് അന്വേഷിക്കുന്നത്.