Sunday, May 12, 2024
keralaNewspolitics

റബ്ബറിന്റെ വില സ്ഥിരപ്പെടുത്തുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ

എംഎൽഎ ആയി തെരെഞ്ഞെടുക്കപ്പെട്ടാൽ റബ്ബറിന്റെ വില സ്ഥിരപ്പെടുത്തുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ അറിയിച്ചു. ശക്തമായ കാർഷിക പാരമ്പര്യമുള്ള നാടാണ് പൂഞ്ഞാർ. ഇവിടുത്തെ ജനസംഖ്യയിൽ വലിയൊരു വിഭാഗം റബ്ബറിനെ ആശ്രയിച്ച് നിലനിൽക്കുന്നവരാണ്. എന്നാൽ റബ്ബറിനുള്ള താങ്ങുവില വർധിപ്പിക്കുവാൻ പിണറായി സർക്കാർ തീരുമാനിച്ചപ്പോൾ ഇതിനെതിരെ നിയമ സഭയ്ക്കുള്ളിൽ വരെ എതിർത്ത ആളാണ് നിലവിലെ പൂഞ്ഞാർ എംഎൽഎ. രാജ്യത്തെ തന്നെ ഏറ്റവും പ്രധാനപ്പെട്ട നാണ്യ വിളയായ റബ്ബറിന്റെ വിലയിടിവ് തടയുന്നതിനുള്ള യാതൊരുവിധ നടപടിയും സ്വീകരിക്കാത്ത കേന്ദ്ര ഗവണ്മെന്റിന്റെ പാർട്ടിക്കൊപ്പം സന്ധി ചേർന്ന ആളിൽ നിന്നും ഇതിലപ്പുറമൊന്നും പ്രതീക്ഷിക്കാനാകില്ല. ഈ കാപട്യവും, കാർഷിക വിരുദ്ധതയും ജനങ്ങൾ തിരിച്ചറിയും. മുണ്ടക്കയം പഞ്ചായത്തിലെ വിവിധ മേഖലകളിൽ നടത്തിയ പര്യടന പരിപാടിയിലാണ് ഇദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.