Sunday, May 12, 2024
keralaNews

‘ഓപ്പറേഷന്‍ സ്‌ക്രീന്‍’ ജില്ലയില്‍ കുടുങ്ങിയത് 77 വാഹനങ്ങള്‍

‘ഓപ്പറേഷന്‍ സ്‌ക്രീന്‍’ എന്ന പേരില്‍ മോട്ടര്‍ വാഹനവകുപ്പ് നടത്തിയ പരിശോധനയില്‍ ജില്ലയില്‍ ഇന്നലെ കുടുങ്ങിയത് 77 വാഹനങ്ങള്‍. എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തിന്റെ 4 സ്‌ക്വാഡുകളായിട്ടായിരുന്നു പരിശോധന. നിയമലംഘനം കണ്ടെത്തിയതിനെ തുടര്‍ന്നു 55 വാഹനങ്ങള്‍ക്കെതിരെയും ഇടുക്കി ആര്‍ടിഒയുടെ കീഴിലുള്ള സ്‌ക്വാഡുകള്‍ നടത്തിയ പരിശോധനയില്‍ 22 വാഹനങ്ങള്‍ക്കെതിരെയും നടപടിയെടുത്തു.

പിടിക്കപ്പെട്ട വാഹനങ്ങളില്‍ ഏറെയും കാഴ്ച മറയ്ക്കുന്ന തരത്തില്‍ കൂളിങ് ഫിലിം ഒട്ടിച്ചവയായിരുന്നുവെന്നു അധികൃതര്‍ പറഞ്ഞു. പരിശോധനയുടെ ആദ്യ ദിവസം ജില്ലയില്‍ 28 വാഹനങ്ങള്‍ക്കെതിരെ നടപടിയെടുത്തിരുന്നു. മോട്ടര്‍ വാഹനവകുപ്പിന്റെ നേതൃത്വത്തില്‍ ആരംഭിച്ച പരിശോധനയാണ് ഓപ്പറേഷന്‍ സ്‌ക്രീന്‍. ഇടുക്കി ആര്‍ടിഒ ആര്‍. രമണന്‍, എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ കെ. ഹരികൃഷ്ണന്‍ എന്നിവര്‍ ജില്ലയില്‍ പരിശോധനയ്ക്കു നേതൃത്വം നല്‍കി.