Saturday, May 11, 2024
keralaNews

3500 കോടിയുടെ നിക്ഷേപ പദ്ധതിയില്‍ നിന്ന് കിറ്റെക്സ് പിന്മാറുന്നു

3500 കോടിയുടെ നിക്ഷേപ തട്ടിപ്പില്‍ നിന്ന് കിറ്റെക്സ് പിന്മാറുന്നു. സര്‍ക്കാരുമായി ഒപ്പിട്ട ധാരണാപത്രത്തില്‍ നിന്നുമാണ് പിന്മാറുന്നത്. സര്‍ക്കാര്‍ വകുപ്പുകളുടെ പരിശോധനയില്‍ പ്രതിഷേധിച്ചാണ് തീരുമാനം. ഒരുമാസത്തിനിടെ 11 പരിശോധനകളാണ് നടത്തിയത്. വാര്‍ത്താക്കുറിപ്പിലൂടെയാണ് തീരുമാനം അറിയിച്ചത്.നിലവിലെ വ്യവസായം പോലും മുന്നോട്ട് കൊണ്ടുപോകാനാകാത്ത അവസ്ഥയാണ് നിലിവിലുള്ളതെന്ന് കിറ്റെക്സ് എം.ഡി സാബു ജേക്കബ് പറഞ്ഞു. അപ്പാരല്‍ പാര്‍ക്കും മൂന്ന് വ്യവസായ പാര്‍ക്കും തുടങ്ങാനായിരുന്നു ധാരണ.