Thursday, May 16, 2024
indiakeralaNews

രാജ്യത്ത് കേരളം അടക്കമുള്ള വിവിധ സംസ്ഥാനങ്ങളില്‍ വ്യാഴാഴ്ച മുതല്‍ അഞ്ച് ദിവസത്തേക്ക് ബാങ്ക് അവധി

രാജ്യത്ത് കേരളം അടക്കമുള്ള വിവിധ സംസ്ഥാനങ്ങളില്‍ വ്യാഴാഴ്ച മുതല്‍ അഞ്ച് ദിവസത്തേക്ക് ബാങ്ക് അവധി. കേരളം,തമിഴ്‌നാട്,കര്‍ണാടക സംസ്ഥാനങ്ങളിലെ ബാങ്കുകളാകും അഞ്ചു ദിവസം അടച്ചിടുക. വ്യാഴാഴ്ച മുഹര്‍റം, വെള്ളി -ഒന്നാം ഓണം, ശനി -തിരുവോണം,ഞായര്‍ -അവധി, തിങ്കളാഴ്ച ശ്രീ നാരായണ ഗുരു ജയന്തി എന്നിങ്ങനെയായിരിക്കും അവധിദിവസങ്ങള്‍.അതെ സമയം ആഗസ്റ്റില്‍ 15 അവധി ദിവസങ്ങളാണ് ബാങ്കിനുള്ളത്.പൊതുമേഖല ബാങ്കുകള്‍,കോര്‍പറേറ്റീവ് ബാങ്കുകള്‍, സ്വകാര്യ ബാങ്കുകള്‍, വിദേശ ബാങ്കുകള്‍,പ്രദേശിക ബാങ്കുകള്‍ ഉള്‍പ്പെടെ ഈ അഞ്ചുദിവസം പ്രവര്‍ത്തിക്കില്ല.