Wednesday, May 15, 2024
indiaNews

രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം ഒരു കോടി കടന്നു.

രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം ഒരു കോടി കടന്നു. രാജ്യത്ത് കൊവിഡ് മൂലം മരിച്ചത് 1.4 ലക്ഷം പേരാണ്. നിലവില്‍ കൊവിഡ് ചികിത്സയിലുള്ളത് 3.07 ലക്ഷം പേരാണ്. 9,550,712 പേര്‍ ഇതുവരെ കൊവിഡ് മുക്തി നേടി.രാജ്യത്ത് 322 ദിവസം കൊണ്ടാണ് ഒരുകോടിയിലധികം ആളുകള്‍ക്ക് കൊവിഡ് ബാധിച്ചത്. ഏറ്റവും കൂടുതല്‍ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത് മഹാരാഷ്ട്രയിലാണ്. 18.84 ലക്ഷം പേര്‍ക്ക്.കര്‍ണാടകയില്‍ 9.05 ലക്ഷവും ആന്ധ്രപ്രദേശില്‍ 8.77 ലക്ഷവും തമിഴ്നാട്ടില്‍ 8.03 ലക്ഷവും കേരളത്തില്‍ 6.88 ലക്ഷം പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു.