Wednesday, May 15, 2024
keralaNews

രണ്ടാം ക്ലാസ്സ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച അമ്മാവനും മരുമകനും ഒളിവില്‍.

കണ്ണൂര്‍ പഴയങ്ങാടിയില്‍ രണ്ടാം ക്ലാസ്സ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച അമ്മാവനും മരുമകനും ഒളിവില്‍. വേങ്ങര സ്വദേശിക്കും പ്രായപൂര്‍ത്തിയാവാത്ത സഹോദരപുത്രനുമെതിരെയാണ് കേസ്. സ്‌കൂള്‍ അധികൃതര്‍ നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്.സ്‌കൂളിലെ കൗണ്‍സിലിങ്ങിനിടെയാണ് പെണ്‍കുട്ടി പീഡനവിവരം വെളിപ്പെടുത്തിയത്. തുടര്‍ന്ന് അധ്യാപകര്‍ നേരിട്ട് പഴയങ്ങാടി പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. രാത്രിയോടെ ഇരുവര്‍ക്കുമെതിരെ പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തു. ഒളിവിലായ പ്രതികള്‍ക്കായുള്ളതിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്..