Thursday, May 2, 2024
indiaNewsworld

യുക്രെയ്ന്‍ യുദ്ധത്തില്‍ പക്ഷംപിടിക്കാത്ത ഇന്ത്യയെ പ്രശംസിച്ച് റഷ്യന്‍ വിദേശകാര്യമന്ത്രി.

യുക്രെയ്ന്‍ യുദ്ധത്തില്‍ പക്ഷംപിടിക്കാത്ത ഇന്ത്യയെ പ്രശംസിച്ച് റഷ്യന്‍ വിദേശകാര്യമന്ത്രി.യുഎസിന്റെ കടുത്ത എതിര്‍പ്പിനിടയിലും റഷ്യ വിദേശകാര്യമന്ത്രി സെര്‍ഗെയ് ലാവ്‌റോവുമായി വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍ കൂടിക്കാഴ്ച്ച നടത്തി. യുക്രെയ്‌നിലെ അധിനിവേശത്തിന് ശേഷം ആദ്യമായി ഇന്ത്യയിലെത്തുന്ന റഷ്യന്‍ നേതാവാണ് ലാവ്‌റോവ്. റഷ്യയ്‌ക്കെതിരെയുള്ള ഉപരോധം മറികടക്കാന്‍ രാജ്യങ്ങള്‍ ശ്രമിച്ചാല്‍ പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് ഇന്ത്യയിലെത്തിയ യുഎസ് ഉപദേശീയ സുരക്ഷാ ഉപദേഷ്ടാവ് ദലീപ് സിങ് സമ്മര്‍ദസ്വരത്തില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. അതിന് മണിക്കൂറുകള്‍ക്കുള്ളിലാണ് ഇന്ത്യ, റഷ്യ വിദേശകാര്യമന്ത്രിമാരുടെ കൂടിക്കാഴ്ച്ച. ഇന്ത്യയുമായി വ്യാപാരബന്ധം കൂടുതല്‍ ശക്തമാക്കാനാണ് ലാവ്‌റോവിന്റെ സന്ദര്‍ശനത്തിലൂടെ ലക്ഷ്യമിടുന്നത്. റഷ്യ കുറഞ്ഞ വിലയ്ക്ക് ഇന്ത്യക്ക് ക്രൂഡ് ഓയില്‍ നല്‍കാന്‍ ധാരണയായിട്ടുണ്ട്. െഎക്യരാഷ്ട്രസഭയില്‍ റഷ്യയെ തള്ളാത്ത നിലപാടാണ് ഇന്ത്യ സ്വീകരിച്ചത്.