Monday, April 29, 2024
keralaNews

മൃതദേഹം വെട്ടിനുറുക്കി പുഴയില്‍ ഒഴുക്കിയ ദിവസം കേക്ക് മുറിച്ച് ഫസ്‌നയും ഷൈബിനും

മൈസൂരുവില്‍ പാരമ്പര്യ വൈദ്യന്‍ ഷാബാ ഷരീഫിനെ വെട്ടിക്കൊന്നു നുറുക്കി പുഴയില്‍ എറിഞ്ഞ കേസിലെ മുഖ്യപ്രതി ഷൈബിന്‍ അഷ്‌റഫിന്റെ ഭാര്യ മേപ്പാടി സ്വദേശി ഫസ്‌ന കൈപ്പഞ്ചേരിയെ(28) നിലമ്പൂര്‍ പൊലീസ് വയനാട്ടിലെത്തി അറസ്റ്റ് ചെയ്തു. അറസ്റ്റ് ഒഴിവാക്കുന്നതിനായി മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ അഡ്മിറ്റ് ആയ ഫസ്‌ന അവിടെനിന്ന് ഒളിവില്‍പോകാന്‍ ശ്രമിക്കുമ്പോഴാണു പിടിയിലായത്.

ഷാബാ ഷരീഫിനെ ഒളിവില്‍ പാര്‍പ്പിച്ച നിലമ്പൂര്‍ മുക്കട്ടയിലെ സ്ഥിരം താമസക്കാരിയാണു ഫസ്‌ന. ഫസ്‌നയ്ക്കു കുറ്റകൃത്യത്തെക്കുറിച്ച് അറിവുണ്ടായിരുന്നുവെന്നും തെളിവു നശിപ്പിക്കാന്‍ മറ്റു പ്രതികളെ സഹായിച്ചുവെന്നും അന്വേഷണസംഘം പറയുന്നു. ഷാബാ ഷരീഫിന്റെ മൃതദേഹം വെട്ടി കഷണങ്ങളാക്കി എടവണ്ണ സീതിഹാജി പാലത്തില്‍നിന്നു ചാലിയാര്‍ പുഴയിലേക്ക് ഒഴുക്കിയ ദിവസം രാത്രി ഫസ്‌നയും ഷൈബിനും മകന്റെ ജന്മദിനം കേക്ക് മുറിച്ച് ആഘോഷിച്ചു. ഫസ്നയെ പലപ്രാവശ്യം ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നെങ്കിലും സഹകരിച്ചിരുന്നില്ല.