Saturday, April 20, 2024
keralaNews

കോട്ടയത്ത് കന്നുകാലികള്‍ക്കായി പത്ത് ദുരിതാശ്വാസക്യാമ്പുകള്‍….

 

കനത്ത മഴ പെയ്യുന്ന സാഹചര്യത്തില്‍ ആളുകളെ ക്യാമ്പിലേക്ക് മാറ്റുന്നതിനൊപ്പം കന്നുകാലികളെയും പ്രത്യേക ക്യാമ്പിലേക്ക് മാറ്റുമെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി.ഇതിനായി മാത്രം പത്ത് ദുരിതാശ്വാസക്യാമ്പുകള്‍ തുറന്നു. തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്തില്‍ നാലും വൈക്കം മുനിസിപ്പാലിറ്റിയിലും കല്ലറ പഞ്ചായത്തിലും രണ്ടു വീതവും മറവന്തുരുത്തിലും മാഞ്ഞൂരിലും ഒന്നുവീതം ക്യാമ്പുകളുമാണ് തുറന്നത്.ഇതുവരെ 1330 പശുക്കളെയും 131 ആടുകളെയും ക്യാമ്പുകള്‍ ഉള്‍പ്പെടെയുള്ള സുരക്ഷിത സ്ഥാനങ്ങളിലേക്ക് നീക്കി.മഴക്കെടുതിയില്‍ കോട്ടയം ജില്ലയില്‍ 30.71 കോടിയുടെ കൃഷിനാശം സംഭവിച്ചു.

Leave a Reply